26
Nov 2024
Thu
26 Nov 2024 Thu
saints clash over land allocation for upcoming MahaKumbh

ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ നടക്കാനിരിക്കുന്ന കുംഭമേളയ്ക്ക് സ്ഥലം അനുവദിക്കുന്ന യോഗത്തില്‍ ഇരുവിഭാഗം സന്ന്യാസിമാര്‍ തമ്മിലടിച്ചു. സന്ന്യാസിമാരും അനുയായികളും ഇടിയും അടിയും തുടങ്ങിയതോടെ യോഗം റദ്ദാക്കി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രണ്ട് അഖാരയില്‍ നിന്നുള്ള സന്ന്യാസിമാരും ഇവരുടെ അനുയായികളുമാണ് കുംഭമേളയ്ക്ക് അനുവദിക്കുന്ന സ്ഥലത്തെച്ചൊല്ലിയുള്ള അതൃപ്തിയില്‍ കൈയാങ്കളി നടത്തിയത്. തുടര്‍ന്ന് പോലീസും മറ്റ് അധികൃതരും വിഷയത്തില്‍ ഇടപെടുകയും യോഗം പിരിച്ചുവിടുകയുമായിരുന്നു.