27
Nov 2024
Sun
27 Nov 2024 Sun
elder brother hacked younger brother in Athirippilli

ന്യൂഡല്‍ഹി: കാനഡയിലേക്ക് പോകാന്‍ പണം നല്‍കാത്തതിന്റെ രോഷത്തില്‍ അമ്മയെ കുത്തിക്കൊന്ന് യുവാവ്. നവംബര്‍ ആറിന് ഡല്‍ഹിയിലെ മൊളാര്‍ബന്ദ് ഗ്രാമത്തിലാണ് സംഭവം. കൃത്യത്തിന് ശേഷം പ്രതിയായ കൃഷ്ണ കാന്ത് (31) പിതാവ് സുര്‍ജീത് സിങ്ങിനെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മയക്കുമരുന്നിന് അടിമയായ കൃഷ്ണകാന്ത് ജോലിക്കൊന്നും പോകാറുണ്ടായിരുന്നില്ല. ഇക്കാര്യത്തെ ചൊല്ലി വീട്ടുകാരുമായി പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും പൊലീസ് പറയുന്നു.

സംഭവദിവസം അമ്മ ഗീതയോടൊപ്പം കൃഷ്ണ കാന്ത് വീട്ടില്‍ തനിച്ചായിരുന്നു. കാനഡയിലേക്ക് പോകാന്‍ പണം നല്‍കണമെന്ന് യുവാവ് ആവശ്യപ്പെട്ടപ്പോള്‍ വിവാഹത്തിന് ശേഷം പോയാല്‍ മതിയെന്ന് അമ്മ മറുപടി പറഞ്ഞു.

ഇതെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ മൂന്ന് ദിവസം മുന്‍പ് വാങ്ങി സൂക്ഷിച്ചിരുന്ന കത്തി ഉപയോ?ഗിച്ച് കൃഷ്ണ കാന്ത് അമ്മയെ നിരവധി തവണ കുത്തുകയായിരുന്നു.

കൊലപാതകത്തിന് ശേഷം കൃഷ്ണ കാന്ത് പിതാവിനെ വിളിച്ച് വീട്ടിലേക്ക് വരാന്‍ ആവശ്യപ്പെട്ടു. സുര്‍ജിത് സിങ് എത്തിയപ്പോള്‍ ‘ക്ഷമിക്കണം’ എന്ന് പറഞ്ഞ്, മുകളില്‍ പോയി നോക്കാന്‍ ആവശ്യപ്പെട്ടു. വീടിന്റെ ഒന്നാം നിലയില്‍ രക്തത്തില്‍ കുളിച്ച് കിടക്കുകയായിരുന്നു ഗീത. ഇതിനിടെ ഓടി രക്ഷപ്പെട്ട പ്രതിയെ ഇതേ പ്രദേശത്ത് നിന്ന് തന്നെ പിന്നീട് അറസ്റ്റ് ചെയ്യുകയായിരുന്നു.

ബിരുദധാരിയായ കൃഷന്‍ കാന്ത് നിലവില്‍ ഐഇഎല്‍ടിഎസി പരീക്ഷക്ക് തയാറെടുക്കുകയായിരുന്നു. അമ്മയെ കൊന്നതില്‍ യാതൊരു കുറ്റബോധവുമില്ലാതെയാണ് പ്രതിയുടെ പെരുമാറ്റമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്.