പുനരുപയോഗ ഊര്‍ജം ലോകത്തുടനീളം ഊര്‍ജ സ്വാതന്ത്ര്യം അധികരിപ്പിച്ചതായും ഫോസില്‍ ഇന്ധനങ്ങളില്‍ നിന്ന് അകലം പാലിക്കാന്‍ ഇത് സഹായിക്കുന്നതായും ദക്ഷിണ കൊറിയന്‍ സുസ്ഥിര വികസന വിദഗ്ധനായ തയ് യോങ് ജുങ് . സുസ്ഥിര ഊര്‍ജത്തിലെ ആഗോള വീക്ഷണം എന്ന വിഷയത്തില്‍ 43ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയിലെ സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
|
നാദിയ സ്വാന് മോഡറേറ്ററായിരുന്നു. എണ്ണ, പ്രകൃതി വാതക രംഗത്തെ സാമ്പത്തികമായി ആശ്രയിച്ചിരുന്ന യുഎഇ പുനരുപയോഗ ഊര്‍ജ ഉല്‍പ്പാദനത്തിനായി നടത്തുന്ന ശ്രമങ്ങളെ ലോകബാങ്കിലെയും ഏഷ്യന്‍ ഡവലപ്മെന്റ് ബാങ്കിലെയും മുന്‍ സാമ്പത്തിക വിദഗ്ധന്‍ കൂടിയായ തയ് യോങ് ജുങ് പ്രശംസിച്ചു.
യുഎഇയുടെ ബറഖ ആണവോര്‍ജ നിലയത്തിന് സാങ്കേതിക പിന്തു നല്‍കുന്നതിനിടെയും കൊറിയ യുഎഇയില്‍ നിന്ന് പ്രകൃതി വാതകം ഇറക്കുമതി ചെയ്യുന്നകാര്യവും കൊറിയയിലെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ എന്ന പുസ്തകത്തിന്റെ രചയിതാവുകൂടിയായ അദ്ദേഹം ചൂണ്ടിക്കാട്ടി. നവംബര്‍ 17ന് ഷാര്‍ജ പുസ്തകമേള സമാപിക്കും.


