സ്വന്തമായി ഇലക്ട്രിക് ഗിത്താര്‍ ഉണ്ടാക്കൂ എന്ന പേരില്‍ 43ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ കുട്ടികള്‍ക്കായി ശില്‍പ്പശാല സംഘടിപ്പിച്ചു. 7നും 13നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കായിട്ടാണ് ലളിതമായി ഇലക്ട്രിക് ഗിത്താറുണ്ടാക്കുന്നതിനുള്ള മാര്‍ഗം കുട്ടികള്‍ക്ക് പകര്‍ന്നുനല്‍കിയത്. കട്ടിയുള്ള കടലാസില്‍ ആദ്യം ഗിത്താറിന്റെ രൂപം വരപ്പിക്കുകയും ഇതിനു ശേഷം ഇതു വെട്ടിയെടുക്കുകയും ചെയ്തു. ഓരോരുത്തരുടെ അഭിരുചിക്കനുസരിച്ച് രൂപകല്‍പ്പനയില്‍ മാറ്റം വരുത്താനും അവസരമുണ്ടായിരുന്നു. ഇതിനു ശേഷം കോപ്പര്‍ നാടകളും പേപ്പര്‍ ക്ലിപ്പുകളും മറ്റും ഉപയോഗിച്ച് സര്‍ക്യൂട്ടുകള്‍ ഇലക്ട്രിക് ബോര്‍ഡുമായി ഘടിപ്പിക്കാന്‍ പരിശീലകന്‍ നിര്‍ദേശം നല്‍കി. പരീക്ഷണം വിജയകരമായതോടെ ശില്‍പ്പശാലയില്‍ പങ്കെടുത്ത കുട്ടികളും സന്തോഷത്തിലാറാടി.
|
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





