കൊല്ലം സ്വദേശിനി കുവൈത്തില്‍ വാഹനാപകടത്തില്‍ മരിച്ചു. കൊല്ലം എഴുകോണ്‍ കൈതക്കോട് വേലംപൊയ്ക സ്വദേശിനി മിഥുന് ഭവനത്തില്‍ ജയകുമാരി (53) ആണ് മരിച്ചത്. പ്രവാസി സംഘടനയായ കൊല്ലം ജില്ലാ പ്രവാസി സമാജത്തിന്റെ കുവൈത്ത് അബ്ബാസിയ എക്സിക്യൂട്ടീവ് അംഗം ആണ് ജയകുമാരി.
|
കഴിഞ്ഞദിവസം രാവിലെ 11:30 ഓടെ കുവൈറ്റ് ഫര്‍വാനിയയില്‍ വച്ചാണ് വാഹനാപകടമുണ്ടായത്. സഹോദരിയോടൊപ്പമായിരുന്നു ജയകുമാരി കുവൈത്തില്‍ താമസിച്ചിരുന്നത്. ഭൗതീക ശരീരം ഫര്‍വാനിയ ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍. മകന്റെ ചരമ വാര്‍ഷികത്തിന് ഏതാനും മാസം മുമ്പ് ജയകുമാരി നാട്ടില്‍ പോയിരുന്നു. ഒരു മകളുണ്ട്. ജയകുമാരിയുടെ മാതാപിതാക്കളോടൊപ്പം നാട്ടിലാണ് മകള്‍ താമസിക്കുന്നത്.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


