16
Nov 2024
Fri
16 Nov 2024 Fri
three year old death

മൂന്നു വയസുകാരി അടിയേറ്റു മരിച്ച സംഭവത്തില്‍ 30 വയസ്സുകാരനായ അമ്മാവന്‍ അറസ്റ്റില്‍. കുറ്റം സമ്മതിച്ച പ്രതി പക്ഷേ കുഞ്ഞിനെ മനപൂര്‍വം കൊലപ്പെടുത്തിയതല്ലെന്നും കളിക്കുന്നതിനിടെ സംഭവിച്ചതാണെന്നും പൊലീസിനോട് പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മുംബൈയിലെ താനെയിലാണ് സംഭവം. പ്രേംനഗറിലെ വീടിനുസമീപത്തു നിന്നും കഴിഞ്ഞ 18നാണ് കുഞ്ഞിനെ കാണാതാകുന്നത്.

കളിക്കുന്നതിനിടെ കുഞ്ഞിനെ അടിച്ചെന്നും ബോധരഹിതയായി അടുക്കളയിലെ സ്ലാബിലേക്ക് വീണുമരിക്കുകയായിരിന്നുവെന്നും ഇയാള്‍ പറയുന്നു. കുഞ്ഞ് മരിച്ചെന്നു ബോധ്യപ്പെട്ടതോടെ മൃതദേഹം നശിപ്പിക്കാനായി ആദ്യം കത്തിച്ചെങ്കിലും പിന്നീട് കുറ്റിക്കാട്ടിലേക്ക് വലിച്ചെറിയുകയായിരുന്നുവെന്നും പൊലീസിനോട് പറയുന്നു.

കുറ്റിക്കാട്ടില്‍ നിന്നും കണ്ടെത്തിയ കുട്ടിയുടെ മൃതദേഹം പൊലീസ് പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു.

ALSO WATCH

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക