15
Nov 2024
Thu
15 Nov 2024 Thu
odepc new recruitment to uae

കേരള സര്‍ക്കാരിന് കീഴിലുള്ള വിദേശ റിക്രൂട്ടിങ് സ്ഥാപനമായ ODEPCന് കീഴില്‍ യു.എ.ഇയിലേക്ക് പുതിയ റിക്രൂട്ട്‌മെന്റ് നടത്തുന്നു. ഇലക്ട്രിക്കല്‍ സൈറ്റ് എഞ്ചിനീയര്‍, ഇലക്ട്രിക്കല്‍ ക്യൂഎ ക്യൂസി എഞ്ചിനീയര്‍, ഇലക്ട്രിക്കല്‍ സൂപ്പര്‍വൈസര്‍/ ഫോര്‍മാന്‍ എന്നിങ്ങനെയാണ് ഒഴിവുകള്‍. പുരുഷന്‍മാര്‍ക്കാണ് അപേക്ഷിക്കാനാവുക. തിരഞ്ഞെടുക്കപ്പെടുന്നവരുടെ താമസം, ഗതാഗതം, മെഡിക്കല്‍ ഇന്‍ഷുറന്‍സ്, രണ്ട് വര്‍ഷത്തിലൊരിക്കല്‍ വിമാന ടിക്കറ്റ് എന്നിവ കമ്പനി നല്‍കും. അപേക്ഷയോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ഒഡാപെകിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് കൂടുതല്‍ വിവരങ്ങളറിയുക.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വിശദാംശങ്ങള്‍ താഴെ കൊടുക്കുന്നു.

അവസാനതീയതി: ഡിസംബര്‍ 5

തസ്തികകളും ഒഴിവും

ഇലക്ട്രിക്കല്‍ സൈറ്റ് എഞ്ചിനീയര്‍ തസ്തികയില്‍ 15 ഒഴിവുകണ്ട്.

ഇലക്ട്രിക്കല്‍ ക്യൂഎ ക്യൂസി എഞ്ചിനീയര്‍ തസ്തികയില്‍ 10 ഒഴിവ്.

ഇലക്ട്രിക്കല്‍ സൂപ്പര്‍വൈസര്‍/ ഫോര്‍മാന്‍ തസ്തികയില്‍ 20 ഒഴിവുകളും ഉണ്ട്.

യോഗ്യത

ഇലക്ട്രിക്കല്‍ സൈറ്റ് എഞ്ചിനീയര്‍: ബി.ടെക് അല്ലെങ്കില്‍ തത്തുല്യ സര്‍ട്ടിഫിക്കറ്റ്.
അതോടൊപ്പം ബന്ധപ്പെട്ട മേഖലയില്‍ പ്രവര്‍ത്തി പരിചയവും.
സ്റ്റാന്‍ഡേര്‍ഡ് ഇന്‍ഡസ്ട്രി പ്രാക്ടീസുകള്‍ക്ക് അനുസൃതമായി പ്രൊജക്റ്റുകള്‍ നടപ്പിലാക്കുക, ഇലക്ട്രിക്കല്‍ ഇന്‍സ്റ്റാളേഷനുകളുടെ മേല്‍നോട്ടം വഹിക്കുക, സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക, പ്രധാന കരാറുകാരനും കണ്‍സള്‍ട്ടന്റ് ഇന്‍സ്‌പെക്ഷന്‍ എഞ്ചിനീയര്‍മാരുമായി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക എന്നിവയാണ് ജോലിയുടെ പ്രധാന ഉത്തരവാദിത്തം.
പ്രായപരിധി: 30 വയസ്സ്.

ഇലക്ട്രിക്കല്‍ ക്യുഎ ക്യുസി എഞ്ചിനീയര്‍

ബി.ടെക് അല്ലെങ്കില്‍ തത്തുല്യ സര്‍ട്ടിഫിക്കറ്റാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത.
ശമ്പളം 2500 മുതല്‍ 4500 യുഎഇ ദിര്‍ഹം വരെ.
ദുബായിലെ വാണിജ്യ, റസിഡന്‍ഷ്യല്‍ ടവര്‍ പ്രോജക്ടുകളിലേക്കാണ് നിയമം.
ഇലക്ട്രിക്കല്‍ രംഗത്ത് ഗുണമേന്മ ഉറപ്പുനല്‍കുന്നതിനെക്കുറിച്ചും കണ്‍ട്രോളിങ് പ്രക്രിയകളെക്കുറിച്ചുമുള്ള ശക്തമായ ധാരണയും ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഉണ്ടായിരിക്കണം.
പ്രായപരിധി: 28 വയസ്സ്

ഇലക്ട്രിക്കല്‍ സൂപ്പര്‍വൈസര്‍/ ഫോര്‍മാന്‍
ഡിപ്ലോമ അല്ലെങ്കില്‍ തത്തുല്യ സര്‍ട്ടിഫിക്കറ്റ്.
സമാനമായ മേഖലയില്‍ കുറഞ്ഞത് 7 വര്‍ഷത്തെ പരിചയം വേണം.
ശമ്പളം 2500 മുതല്‍ 4500 യുഎഇ ദിര്‍ഹം.
പ്രായപരിധി: 35 വയസ്സ്.

അപേക്ഷിക്കേണ്ട വിധം
ഫോട്ടോ സഹിതമുള്ള ബയോഡാറ്റ സഹിതം മെയില്‍ അയക്കുകയാണ് വേണ്ടത്.
ഡിസംബര്‍ 5ന് മുന്‍പായി നബയോഡാറ്റ [email protected] എന്ന ഐഡിയിലേക്ക് മെയില്‍ ചെയ്യുക.

വിജ്ഞാപനം:

odepc new recruitment to uae