ഭുവനേശ്വര്‍: നാല് വയസ്സുള്ള മകളെ 40,000 രൂപക്ക് വിറ്റ സംഭവത്തില്‍ മാതാപിതാക്കള്‍ ഉള്‍പ്പെടെ ആറ് പേര്‍ അറസ്റ്റില്‍.(Four-year-old girl sold due to financial hardship; Six people including parents arrested) ഒഡിഷയിലെ ഭുവനേശ്വറിന് സമീപം ബഗദാഗ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.
|
കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന മാതാപിതാക്കള്‍, പിപീലിയില്‍ കുട്ടികളില്ലാത്ത മറ്റൊരു ദമ്പതികള്‍ക്ക് കുഞ്ഞിനെ വില്‍ക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ബിഹാറില്‍നിന്നുള്ള മാതാപിതാക്കള്‍ ബഗദാഗയില്‍ കൂലിപ്പണിക്കാരാണ്.
സംഭവത്തെ കുറിച്ച് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് കുട്ടിയെ രക്ഷിക്കുകയായിരുന്നു. അറസ്റ്റിലായ മറ്റുനാലുപേര്‍ ഇടനിലക്കാരാണ്. ഇവരെ ചോദ്യംചെയ്ത് വരികയാണ്.
കൂടുതല്‍ പേര്‍ക്ക് കുറ്റകൃത്യത്തില്‍ പങ്കുള്ളതായി പൊലീസ് സംശയിക്കുന്നു. മാതാപിതാക്കള്‍ കുറ്റം സമ്മതിച്ചതായാണ് വിവരം.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





