കോഴിക്കോട്: മുസ്ലിംകള്ക്കെതിരെ ആര്‍എസ്എസും ഭരണകൂടവും നടത്തുന്ന അതിക്രമങ്ങളെ ന്യായീകരിച്ച് മുന്‍ കേരള ഡിജിപി എന്‍.സി അസ്താന. (We will be held accountable for everything we did in the past; Former Kerala DGP justifies atrocities against Muslims) അപൂര്‍വാനന്ദ് എന്നയാളുടെ എക്സ് പോസ്റ്റിന് മറുപടിയായുള്ള കുറിപ്പിലാണ് എല്ലാ അനീതികള്‍ക്കും പകരം ചോദിക്കപ്പെടുക തന്നെ ചെയ്യുമെന്ന അസ്താനയുടെ മറുപടി.
|
”ഇന്ത്യയിലെ മുസ്ലിംകള് മതില്‍ക്കെട്ടിനകത്തേക്ക് തള്ളപ്പെടുകയാണ്. ആര്‍എസ്എസ് ആശയക്കാരായ ബിജെപി അത് ചെയ്യുന്നതില്‍ അത്ഭുതമില്ല. എന്നാല്‍ ഉദ്യോഗസ്ഥരും പൊലീസും നീതിപീഠവും മാധ്യമങ്ങളും ഇതിനായി ബിജെപിക്കൊപ്പം കൈകോര്‍ക്കുന്നത് നിരാശാജനകമാണ്. അടിയന്തരമായി അത് അവസാനിപ്പിക്കണം” എന്നായിരുന്നു അപൂര്‍വാനന്ദിന്റെ കുറിപ്പ്.
”അത് ഒരിക്കലും നടക്കാന്‍ പോകുന്നില്ല. നിങ്ങള്‍ സത്യത്തെ ഉള്‍ക്കൊള്ളാന്‍ മടിക്കുകയാണ്. ചരിത്രപരമായ എല്ലാ തെറ്റുകള്‍ക്കും ഒരു അവസാനമുണ്ടാകണം. പരസ്പരധാരണയോടെ അത് ചെയ്തില്ലെങ്കില്‍, സിസ്റ്റം പിന്തുണച്ചില്ലെങ്കിലും മുന്‍കാല അനീതികള്‍ക്ക് പകരം ചോദിക്കപ്പെടുക തന്നെ ചെയ്യും”-അസ്താന കുറിച്ചു.
സംഭല്‍ മസ്ജിദ് സര്‍വേക്കെതിരെ പ്രതിഷേധിച്ചവരെ പൊലീസ് വെടിവെച്ചു കൊലപ്പെടുത്തിയതിനെയും അസ്താന ന്യായീകരിക്കുന്നുണ്ട്. മാധ്യമപ്രവര്‍ത്തകയായ അര്‍ഫ ഖാനം ഷെര്‍വാനി സംഭലില്‍ സര്‍വേക്കെത്തിയ ഉദ്യോഗസ്ഥര്‍ ജയ് ശ്രീം മുഴക്കിയതും പൊലീസ് അന്യായമായി വെടിവെച്ചതും ചൂണ്ടിക്കാട്ടി എഴുതിയ കുറിപ്പിന് മറുപടിയായാണ് മുന്‍ ഡിജിപി ‘നിങ്ങളുടെ ആളുകള്‍’ എന്ന് പ്രത്യേകം എടുത്തുപറഞ്ഞ് മുസ്ലിംകള്ക്കെതിരെ വെറുപ്പ് വിതക്കുന്നത്.
”കോടതിയില്‍ പോകൂ, ആരാണ് നിങ്ങളെ തടയുന്നത്? നിയമത്തിലും ഭരണകൂടത്തിലും വിശ്വാസമുണ്ടെന്നല്ലേ ‘നിങ്ങളുടെ ആളുകള്‍’ പറയുന്നത്. നിങ്ങള്‍ നിയമം ലംഘിച്ച് എന്തെങ്കിലും ചെയ്യാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, അതും പരീക്ഷിക്കുക. നിയമത്തിന്റെ ലാത്തി – ബുള്ളറ്റുകള്‍ എല്ലാം വളരെ ശക്തമാണ്. വിഡ്ഢിത്തത്തിന്റെയും അഹങ്കാരത്തിന്റെയും ഫലം എന്താണെന്ന് നിങ്ങള്‍ക്ക് മനസ്സിലാകും”-അസ്താന പറഞ്ഞു.
കേരള കേഡര്‍ ഐപിഎസ് ഓഫീസറായിരുന്ന അസ്താന വിജിലന്‍സ് ഡിജിപിയായിരുന്നു. പിന്നീട് കേന്ദ്ര സര്‍വീസിലേക്ക് പോയ അദ്ദേഹം ബിഎസ്ഫ്/സിആര്‍പിഎഫ് അഡീഷണല്‍ ഡയറക്ടര്‍ ജനറലായി പ്രവര്‍ത്തിച്ചിരുന്നു.
നേരത്തെയും അസ്താന ഇത്തരത്തില്‍ മുസ്ലിം വിദ്വേഷം പ്രചരിപ്പിച്ചിട്ടുണ്ട്. ബിജെപി വക്താവായിരുന്ന നുപൂര്‍ ശര്‍മ പ്രവാചകനെ അധിക്ഷേപിച്ചതിനെതിരെ പ്രതിഷേധിച്ചവരെ പൊലീസ് ക്രൂരമായി മര്‍ദിക്കുന്ന വിഡീയോ പങ്കുവെച്ച അസ്താന ‘മനോഹരമായ ദൃശ്യം’ എന്നായിരുന്നു അന്ന് എക്സില്‍ കുറിച്ചത്. പ്രയാഗ്രാജില് അനധികൃത നിര്‍മാണമെന്ന് ആരോപിച്ച് വീടുകള്‍ ജെസിബി ഉപയോഗിച്ച് പൊളിച്ചപ്പോള്‍ അതിനെ പ്രശംസിച്ച് രണ്ട് ഡസനോളം ട്വീറ്റുകളാണ് അസ്താന പോസ്റ്റ് ചെയ്തത്.
ഗുസ്തി ഫെഡറേഷന് അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ് സിങ്ങ് ലൈംഗികാതിക്രമം നടത്തിയതിനെതിരെ ഗുസ്തി താരങ്ങള്‍ പ്രതിഷേധിച്ചപ്പോള്‍ ബ്രിജ് ഭൂഷണെ പിന്തുണക്കുന്ന നിലപാടാണ് ഐപിഎസ് ഓഫീസറായ അസ്താന സ്വീകരിച്ചത്. ഗുസ്തി താരങ്ങളെ വെടിവച്ചുകൊല്ലണം എന്നായിരുന്നു അന്ന് അസ്താന എക്സില്‍ കുറിച്ചത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





