|
കേരള പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് പോലീസ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍/ വനിതാ പോലീസ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍ ഒഴിവുകളിലേക്കുള്ള ഔദ്യോഗിക വിജഞാപനം വന്നു. കാക്കി യൂനിഫോം ജോലി ആഗ്രഹിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് മികച്ച അവസരമാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. ഉദ്യോഗാർത്ഥികൾക്ക് 2025 ജനുവരി 1 വരെ ഓണ്‍ലൈനായി അപേക്ഷ നല്‍കാം. കൂടുതൽ വിവരങ്ങൾ താഴെ കൊടുക്കുന്നു.
പ്രായം
20 വയസ്സിനും 28 നും ഇടയിൽ.
ഉദ്യോഗാര്‍ത്ഥികള്‍ 1996 ജനുവരി രണ്ടിനും 2004 ജനുവരി ഒന്നിനും ഇടയില്‍ ജനിച്ചവരായിരിക്കണം.
(സംവരണ വിഭാഗങ്ങൾക്ക് ഇളവ് ഉണ്ട്).
യോഗ്യത
പ്ലസ് ടു അല്ലെങ്കില്‍ തത്തുല്യ പരീക്ഷ വിജയിച്ചിരിക്കണം.
ഗിയറോടുകൂടിയ മോട്ടോര്‍ സൈക്കിള്‍, ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍, ഹെവി പാസഞ്ചര്‍ വാഹനങ്ങള്‍, ഹെവി ഗുഡ്‌സ് വാഹനങ്ങള ഓടിക്കുന്നതില്‍ നിലവില്‍ സാധുവായ ഡ്രൈവിംഗ് ലൈസന്‍സും, ഡ്രൈവേഴ്‌സ് ബാഡ്ജും നേടിയിരിക്കണം.
• തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് PSC നടത്തുന്ന പ്രായോഗിക പരീക്ഷയില്‍ ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍/ ഹെവി പാസഞ്ചര്‍ വാഹനങ്ങള്‍/ ഹെവി ഗുഡ്‌സ് വാഹനങ്ങള്‍ എന്നിവ ഓടിക്കുന്നതിനുള്ള പ്രാഗല്ഭ്യം തെളിയിക്കേണ്ടതാണ്.
കൂടാതെ നല്ല ശാരീരിക യോഗ്യതയും ഉണ്ടായിരിക്കണം.
ആരോഗ്യമുള്ളവരും മുട്ടുതട്ട്, പരന്ന പാദം, ഞരമ്പ് വീക്കം,വളഞ്ഞ കാലുകള്‍, വൈകല്യമുള്ള കാലുകള്‍, കേള്‍വിയിലും സംസാരത്തിലും ഉള്ള കുറവുകള്‍ എന്നിങ്ങനെയുള്ള ശാരീരിക ന്യൂനതകള്‍ ഇല്ലാത്തവരായിരിക്കണം.
കായിക ക്ഷമത പരീക്ഷയില്‍ പുരുഷ ഉദ്യോഗാര്‍ത്ഥികള്‍ നാഷണല്‍ ഫിസിക്കല്‍ എഫിഷ്യന്‍സി ടെസ്റ്റിലെ വണ്‍ സ്റ്റാര്‍ നിലവാരത്തിലുള്ള താഴെപ്പറയുന്ന 8 ഇനങ്ങളില്‍ ഏതെങ്കിലും അഞ്ചിലും, വനിത ഉദ്യോഗാര്‍ത്ഥികള്‍ 7 ഇനങ്ങളില്‍ ഏതെങ്കിലും അഞ്ചിലും യോഗ്യത നേടണം.
ശമ്പളം
31100 മുതല്‍ 66800 രൂപവരെ ശമ്പളം ലഭിക്കും.
പുറമേ കേരള സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ലഭിക്കുന്ന മറ്റെല്ലാ ആനുകൂല്യങ്ങളും ലഭിക്കുന്നതാണ്.
അപേക്ഷിക്കേണ്ട വിധം
2025 ജനുവരി 1 അര്‍ദ്ധരാത്രി 12 മണി വരെയാണ് അപേക്ഷിക്കാനുള്ള സമയപരിധി നിശ്ചയിച്ചിരിക്കുന്നത്.
പിഎസ്‌സി യുടെ സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. PSC യില് ഒറ്റത്തവണ റെജിസ്ട്രേഷൻ പൂർത്തിയാക്കിയവർ യൂസർ നെയിമും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് അപേക്ഷിക്കണം. അല്ലാത്തവർ സൈറ്റിൽ പോയി new registration എന്നത് സെലക്ട് ചെയ്ത് ആധാർ, സ്കൂൾ സർട്ടിഫിക്കറ്റ്, ഫോട്ടോ, ഒപ്പ് എന്നിവ ഉപയോഗിച്ച് ഒറ്റത്തവണ റെജിസ്ട്രേഷൻ പൂർത്തിയാക്കുക.
Notification: https://www.keralapsc.gov.in/sites/default/files/2024-11/noti-427-24.pdf
Apply now for Kerala Police Constable Driver Recruitment


