27
Dec 2024
Sat
27 Dec 2024 Sat
mobile phone in jail

ജയിലിനകത്ത് മൊബൈള്‍ ഒളിച്ചു കടത്തുന്നതും ഉദ്യോഗസ്ഥരുടെ കണ്ണ് വെട്ടിച്ച് ഉപയോഗിക്കുന്നതുമായ പല വാര്‍ത്തകളും കേട്ടിട്ടുണ്ടാവും.(Charger found inside jail; Police searching for mobile phone shocked to find hidden place) ജിയിലില്‍ ടോയ്‌ലറ്റിലും കുറ്റിച്ചെടികള്‍ക്കിടയിലും കുഴി കുത്തിയുമൊക്കെയാണ് ഇവര്‍ മൊബൈല്‍ ഒളിച്ചുവയ്ക്കാറുള്ളത്. എന്നാല്‍ ഗുജറാത്തിലെ ജയിലില്‍ മൊബൈല്‍ ഒളിച്ചുവയ്ക്കാന്‍ തടവുകാരന്‍ പരീക്ഷിച്ച സ്ഥലം കണ്ട് പോലീസ് പോലും ഞെട്ടി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഗുജറാത്തിലെ ഭാവ്നഗര്‍ ജയിലിലാണ് സംഭവം. മുപ്പത്തിമൂന്നുകാരനായ രവി ബരയ്യ എന്ന കുറ്റവാളിയില്‍ നിന്നാണ് ഫോണ്‍ കണ്ടെത്തിയത്.

ഡിസംബര്‍ നാലിനാണ് സംഭവം. ജയിലിലെത്തിയ അന്വേഷണോദ്യോഗസ്ഥര്‍ ചുറ്റുപാടുകള്‍ പരിശോധിക്കാന്‍ തീരുമാനിച്ചു. പരിശോധനയ്ക്കിടെ ഒരു മൊബൈല്‍ ഫോണ്‍ ചാര്‍ജര്‍ അവരുടെ ദൃഷ്ടിയില്‍പ്പെട്ടു. ഇതോടെ ജയിലിനകത്ത് മൊബൈല്‍ ഉപയോഗം നടക്കുന്നുണ്ടെന്ന നിഗമനത്തിലെത്തി. തുടര്‍ന്ന് ഓരോ തടവുപുള്ളികളെയും ചോദ്യം ചെയ്തെങ്കിലും ഫോണ്‍ കണ്ടെത്താനായില്ല.

പക്ഷേ, രവി ബരയ്യയുടെ പെരുമാറ്റത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് ചില സംശയങ്ങള്‍. ഇയാളെ ദേഹ പരിശോധന നടത്തിയെങ്കിലും കാര്യമുണ്ടായില്ല. കൂടുതല്‍ അന്വേഷണത്തില്‍ ബരയ്യ സ്വന്തം ശരീരത്തില്‍ ഫോണ്‍ സൂക്ഷിച്ചതായുള്ള സംശയം ബലപ്പെട്ടു.

തുടര്‍ന്ന് ബരയ്യയെ ആശുപത്രിയിലെത്തിച്ച് എക്സ്-റേ എടുക്കുകയായിരുന്നു. എക്സ്-റേയില്‍ ഇയാളുടെ മലാശയത്തിലാണ് മൊബൈല്‍ ഫോണ്‍ കണ്ടെത്തിയത്! തുടര്‍ന്ന് ഫോണ്‍ പിടിച്ചെടുത്തു. ഉദ്യോഗസ്ഥരെ കണ്ടപ്പോള്‍ പെട്ടെന്ന് ഫോണ്‍ ഒളിപ്പിച്ചതാകാമെന്നാണ് കരുതുന്നത്.

പോക്സോ കേസിലെ പ്രതിയായ ഇയാള്‍ക്ക് ജയിലിനകത്ത് ഫോണും ചാര്‍ജറും ലഭ്യമായത് എങ്ങനെ? എത്ര കാലമായി ഫോണ്‍ ഉപയോഗിക്കുന്നുണ്ട് എന്ന കാര്യങ്ങളെല്ലാം അന്വേഷിക്കുകയാണിപ്പോള്‍ ഉദ്യോഗസ്ഥര്‍.