29
Dec 2024
Tue
29 Dec 2024 Tue
5 year old boy s dead body found in terrace of neighbourt ornaments were missing

തമിഴ്‌നാട് തൂത്തുക്കുടിയില്‍ അഞ്ചുവയസ്സുകാരന്റെ മൃതദേഹം അയല്‍വാസിയുടെ ടെറസില്‍ കണ്ടെത്തി. കുട്ടിയുടെ ശരീരത്തിലുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങള്‍ കാണാനില്ല. കോവില്‍പ്പെട്ടി സ്വദേശി കറുപ്പുസ്വാമിയാണ് മരിച്ചത്. കുട്ടിയെ ശ്വാസം മുട്ടിച്ചുകൊന്നതാണെന്ന് പോലീസ് കണ്ടെത്തി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അസുഖം കാരണം 10 ദിവസമായി കുട്ടി സ്‌കൂളില്‍ പോയിരുന്നില്ല. ഇന്നലെ ഉച്ചയോടെ സഹോദരനും മറ്റു കൂട്ടുകാര്‍ക്കുമൊപ്പം കളിക്കുന്നതിനിടെ കറുപ്പുസ്വാമിയെ കാണാതായിരുന്നു. കൂലിപ്പണിക്കാരായ മാതാപിതാക്കള്‍ വൈകീട്ട് വീട്ടില്‍ തിരികെ വന്നപ്പോഴാണ് കറുപ്പുസ്വാമിയെ കാണാനില്ലെന്ന കാര്യം മനസിലാക്കിയത്.

ഉടന്‍ തന്നെ വീട്ടുകാരും അയല്‍ക്കാരും ചേര്‍ന്ന് കുട്ടിയെ തിരച്ചില്‍ ആരംഭിക്കുകയായിരുന്നു. അര്‍ധരാത്രി കഴിഞ്ഞാണ് അയല്‍വീട്ടിലെ ടെറസില്‍ നിന്ന് മൃതദേഹം കിട്ടുന്നത്. ആഭരണങ്ങള്‍ തട്ടിയെടുക്കാനുള്ള ശ്രമത്തിനിടെ കുട്ടിയെ കൊലപ്പെടുത്തിയതാകാമെന്നാണ് പോലീസ് പറയുന്നത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.