23
Dec 2024
Wed
23 Dec 2024 Wed
malayalee director Nithin Lukose gets award in Red Sea film festival

ജിദ്ദ: മലയാളി സംവിധായകൻ നിഥിൻ ലൂക്കോസിന് ജിദ്ദ റെഡ് സീ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ പുരസ്കാരം. സീരീസ് വിഭാഗത്തിലാണ് നിഥിന് പുരസ്കാരം ലഭിച്ചത്. 5000 ഡോളറാണ് സമ്മാന തുക. കോൾഡ് കേസ്, പുല്ലുക്കണ്ടം മർഡർ കേസ് എന്ന വെബ് സീരീസിനാണ് അവാർഡ്. ജിദ്ദ റെഡ് സീ ഫിലിം ഫെസ്റ്റിവെലിന്റെ സൂഖ് വിഭാഗത്തിലാണ് പുരസ്കാരം. ഇന്ത്യയിൽനിന്ന് ഇതടക്കം രണ്ടു പ്രൊജക്ടുകളാണ് ഉണ്ടായിരുന്നത്. ഏഷ്യൻ, അറബ് രാജ്യങ്ങളിൽനിന്ന് ആകെ ഏഴു പ്രൊജക്ടുകളുണ്ടായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജിദ്ദ റെഡ് സീ ഫിലിം ഫെസ്റ്റിവെലിന്റെ ആദ്യ എഡിഷനിൽ നിഥിൻ ലൂക്കോസ് സംവിധാനം ചെയ്ത പക എന്ന സിനിമ പ്രദർശിപ്പിച്ചിരുന്നു. വയനാട് മാനന്തവാടി സ്വദേശിയാണ് നിഥിൻ ലൂക്കോസ്. നിഥിൻ ലൂക്കോസിനൊപ്പം ഹരികൃഷ്ണനാണ് ഈ സിനിമയുടെ എഴുത്തു നിർവഹിച്ചത്.