യൂണിയന് പബ്ലിക് സര്‍വീസ് കമ്മീഷന് 2025 (UPSC NDA Recruitment ) വര്‍ഷത്തെ നാഷണല്‍ ഡിഫന്‍സ് അക്കാദമി& നേവല്‍ അക്കാദമി പരീക്ഷയ്ക്കുള്ള അപേക്ഷകള്‍ ക്ഷണിച്ചു. 400 ഒഴിവുകളിലേക്കാണ് ഇപ്പോള്‍ വിജ്ഞാപനം ഇറങ്ങിയത്. കേന്ദ്ര പ്രതിരോധ മേഖലയില്‍ ജോലികള്‍ ആഗ്രഹിക്കുന്നവര്‍ക്കും സൈനികസേവനം ആഗ്രഹിക്കുന്നവര്‍ക്കും സുവര്‍ണാവസരമാണിത്. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ താഴെ നല്കിയ വിജ്ഞാപനം വായിച്ച് വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ കൂടുതല്‍ വിവരങ്ങള്‍ പരിശോധിച്ച് മാത്രം അപേക്ഷിക്കുക. വിശദാംശങ്ങള്‍ ഇവയാണ്:
|
അവസാന തീയതി: 2024 ഡിസംബര്‍ 31
ഒഴിവുകളുടെ വിശദാംശങ്ങള്‍
| National Defence Academy: | Vacancy |
| Army | 208 (including 10 for female candidates) |
| Navy | 42 (including 06 for female candidates) |
| Air Force | |
| (i) Flying | 92 (including 02 for female candidates) |
| (ii) Ground Duties (Tech) | 18 (including 02 for female candidates) |
| (iii) Ground Duties (Non-Tech) | 10 (including 02 for female candidates) |
| Naval Academy (10+2 Cadet Entry Scheme): | 36 (including 05 for female candidates) |
പ്രായം
2006 ജൂലൈ 2 നും 2009 ജൂലൈ 01 നു ഇടയില്‍ ജനിച്ചവര്‍.
അപേക്ഷകര്‍ അവിവാഹിതരായ പുരുഷ/സ്ത്രീ ഉദ്യോഗാര്‍ത്ഥികള്‍ ആയിരിക്കണം.
(പിഡബ്ല്യുഡി, വനിതകള്‍, പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് പ്രായപരിധിയില്‍ നിന്നും ഇളവുണ്ട്)
യോഗ്യത
1. നാഷണല്‍ ഡിഫന്‍സ് അക്കാദമി വിഭാഗം :
പന്ത്രണ്ടാം ക്ലാസ് വിജയം അല്ലെങ്കില്‍ തുല്യം
2: നാഷണല്‍ ഡിഫന്‍സ് അക്കാദമിയുടെ എയര്‍ഫോഴ്സിനും നേവല്‍ വിംഗിനും ഇന്ത്യന്‍ നേവല്‍ അക്കാദമിയിലെ 10+2 കേഡറ്റ് എന്‍ട്രി സ്കീമിനും അപേക്ഷിക്കുന്നതിന്
അംഗീകൃത വിദ്യാഭ്യാസ ബോര്‍ഡില്‍ നിന്നും ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവ വിഷയമായി പഠിച്ച് പന്ത്രണ്ടാം ക്ലാസ് വിജയം അല്ലെങ്കില്‍ തുല്യമായ യോഗ്യത.
സ്കൂള്‍ വിദ്യാഭ്യാസത്തിന്റെ 10 + 2 പാറ്റേണ്‍ അല്ലെങ്കില്‍ തത്തുല്യമായ പരീക്ഷയ്ക്ക് കീഴില്‍ പന്ത്രണ്ടാം ക്ലാസ്സില്‍ ഹാജരാകുന്ന അപേക്ഷകര്‍ക്കും ഈ പരീക്ഷയ്ക്ക് അപേക്ഷിക്കാം
വിദ്യാഭ്യാസ, തൊഴില്‍ വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ
അപേക്ഷാ ഫീസ്
100 രൂപ
(പട്ടികജാതി/ പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് ഫീസ് ഇല്ല)
അപേക്ഷിക്കേണ്ട വിധം
താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ചുവടെ നല്കിയ ലിങ്ക് ഉപയോഗിച്ച് അപേക്ഷിക്കുക.
ഉദ്യോഗാര്‍ഥികള്‍ 2024 ഡിസംബര്‍ 31 ന് മുന്‍പ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടതാണ്
Link: https://upsconline.nic.in/upsc/OTRP/index.php
Notification: https://www.prd.kerala.gov.in/pressrelease
UPSC NDA Recruitment 2025:
Apply Online for 406 NDA & Naval Academy Vacancies


