28
Dec 2024
Sun
28 Dec 2024 Sun
Woman Beheaded Chopped Into 3 Pieces For Rejecting Brother-In-Law

കിടപ്പറ പങ്കിടാന്‍ വിസമ്മതിച്ച ഭാര്യാസഹോദരിയെ കൊന്ന് മൂന്നു കഷ്ണങ്ങളാക്കി ഉപേക്ഷിച്ച യുവാവ് പിടിയില്‍. കൊല്‍ക്കത്തയിലാണ് സംഭവം. റിജന്റ് പാര്‍ക്ക് മേഖലയില്‍ പ്ലാസ്റ്റിക് കവറിലാക്കിയ നിലയില്‍ സ്ത്രീയുടെ തല കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ശനിയാഴ്ച സമീപത്തെ കുളത്തില്‍ നിന്ന് ബാക്കിയുള്ള രണ്ടു ശരീരഭാഗങ്ങള്‍ കൂടി പോലീസ് കണ്ടെടുത്തു. 35കാരനായ അതീയുര്‍ റഹ്‌മാന്‍ ആയിരുന്നു കൊലയാളി. സിസിടിവി ദൃശ്യങ്ങളടക്കം ശേഖരിച്ച പോലീസ് അതീയുര്‍ റഹ്‌മാനെ കസ്റ്റഡിയിലെടുക്കുകയും ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റസമ്മതം നടത്തുകയും ചെയ്തു.

കെട്ടിട നിര്‍മാണത്തൊഴിലാളിയായ പ്രതി ഭാര്യാസഹോദരിയോട് തന്റെ താല്‍പര്യം അറിയിച്ചിരുന്നു. രണ്ടുവര്‍ഷമായി ഭര്‍ത്താവുമായി അകന്നുകഴിയുന്ന യുവതി വീട്ടുജോലി ചെയ്താണ് കുടുംബം പുലര്‍ത്തിയിരുന്നത്. ലൈംഗികബന്ധം പുലര്‍ത്തണമെന്ന തന്റെ ആവശ്യം നിരാകരിച്ച യുവതിയോട് പ്രതിക്ക് പക തോന്നുകയും വെള്ളിയാഴ്ച ജോലി കഴിഞ്ഞുമടങ്ങവെ യുവതിയെ പ്രതി കഴുത്തുഞെരിച്ചു കൊല്ലുകയുമായിരുന്നു.