03
Dec 2024
Mon
03 Dec 2024 Mon

മുംബൈ: മഹാരാഷ്ട്രയില്‍ സ്ത്രീക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ച ഇസ്‌കോണ്‍ സന്യാസിയെ ക്ഷേത്രത്തിലെത്തി തല്ലിച്ചതച്ചു. വെള്ളിയാഴ്ചയാണ് വസായിലെ ഇസ്‌കോണ്‍ ക്ഷേത്രത്തില്‍ പുരോഹിതന് മര്‍ദനമേറ്റത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അനുചിതമായ പെരുമാറിയെന്നും സ്ത്രീക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചു എന്നു ആരോപിച്ച് മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയില്‍ ശുദ്ധദാസ് സേവ എന്ന ഇസ്‌കോണ്‍ പുരോഹിതന്‍ ആണ് മര്‍ദ്ദിക്കപ്പെട്ടത്.

ഡിസംബര്‍ 13 വെള്ളിയാഴ്ച വസായിലെ ഇസ്‌കോണ്‍ ക്ഷേത്രത്തില്‍ വച്ചാണ് പൂജാരിയെ അതേ ക്ഷേത്രത്തില്‍ ജോലി ചെയ്യുന്ന സ്ത്രീയുടെ കുടുംബാംഗങ്ങള്‍ മര്‍ദ്ദിച്ചത്.

വൈദികന്‍ തനിക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചതായി യുവതി വീട്ടുകാരെ അറിയിക്കുകയായിരുന്നു. ഇതോടെയാണ് ഇത് ചോദ്യംചെയ്യാനായി യുവതിയുടെ വീട്ടുകാര്‍ ക്ഷേത്രത്തിലെത്തിയത്.

യുവതിയുടെ കുടുംബാംഗങ്ങള്‍ സന്യാസി താമസിച്ച ഹാള്‍ തകര്‍ത്തു. സന്യാസിയെ തല്ലുകയും ചെരിപ്പുകൊണ്ട് അടിക്കുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

വൈദികരുമായി ബന്ധമുള്ള മറ്റ് ആളുകളും ആക്രമിക്കപ്പെട്ടു. അവര്‍ കൈകൂപ്പി മാപ്പ് ചോദിക്കുന്നതോടെയാണ് അക്രമം നിര്‍ത്തിയത്. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് വൈദികനെ വീട്ടുകാര്‍ പോലീസിന് കൈമാറിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

ISKCON monk beaten up at temple for sending obscene messages to woman in Maharashtra

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക