25
Dec 2024
Tue
25 Dec 2024 Tue
Air India cabin crew arrested for smuggling gold at Chennai Airport

സ്വര്‍ണക്കടത്തില്‍ പങ്കാളിയായ എയര്‍ ഇന്ത്യ ജീവനക്കാരിയെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. ചെന്നൈ വിമാനത്താവളത്തിലാണ് സംഭവം. 1.7 കിലോഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് ജീവനക്കാരിയില്‍ നിന്ന് പിടിച്ചെടുത്തത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഞായറാഴ്ച ദുബൈയില്‍ നിന്നെത്തിയ യാത്രികനാണ് സ്വര്‍ണം കടത്തിക്കൊണ്ടുവന്നത്. ഈ സ്വര്‍ണം വിമാനത്തില്‍ വച്ച് ജീവനക്കാരിയെ ഏല്‍പ്പിക്കുകയായിരുന്നു. ജീവനക്കാരി സ്വര്‍ണം അടിവസ്ത്രത്തിലൊളിപ്പിച്ചു പുറത്തേക്ക് കൊണ്ടുവന്നത് കസ്റ്റംസ് കണ്ടെത്തുകയായിരുന്നു. സ്വര്‍ണം കടത്തിക്കൊണ്ടുവന്ന യാത്രികനെയും കസ്റ്റംസ് കസ്റ്റഡിയിലെടുത്തു.