28
Dec 2024
Fri
28 Dec 2024 Fri
5 dies and dozens injured after truck collision in front of petrol pump

പെട്രോൾ പമ്പിനു മുൻവശത്ത് ട്രക്കുകൾ കൂട്ടിയിടിച്ചതിനെ തുടർന്നുണ്ടായ വൻ അ​ഗ്നിബാധയിൽ അഞ്ചുമരണം. മുപ്പതിലേറെ പേർക്ക് പരിക്ക്. രാജസ്ഥാനിലെ ജയ്പൂരിൽ ഇന്നു രാവിലെയാണ് സംഭവം. പുലർച്ചെ അഞ്ചരയോടെയാണ് അപകടം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പമ്പിനു സമീപം പാർക്ക് ചെയ്തിരുന്ന സിഎൻജി ടാങ്കർ ലോറിയിലാണ് മറ്റൊരു ലോറി വന്നിടിച്ചത്. ഇതിനു പിന്നാലെ പൊട്ടിത്തെറിയുണ്ടാവുകയും തീ പടർന്നുപിടിക്കുകയുമായിരുന്നു. കിലോമീറ്ററുകൾക്ക് അകലെ വരെ സ്ഫോടനശബ്ദം കേട്ടതായി പ്രദേശവാസികളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപോർട്ട് ചെയ്തു. പ്രദേശത്ത് നിർത്തിയിട്ടിരുന്ന ലോറികളടക്കമുള്ള നിരവധി വാഹനങ്ങളിലേക്ക് തീ പടർന്നുപിടിച്ചതായി ഭങ്ക്രോട്ട പോലീസ് സ്റ്റേഷൻ ഹൗസ് ഓഫിസറായ മനീഷ് ​ഗുപ്ത പറഞ്ഞു.