റായ്പൂര്‍: മൃതദേഹവുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരമോ പോക്സോ വകുപ്പിന് കീഴിലോ ബലാത്സംഗക്കുറ്റമായി കാണാനാവില്ലെന്ന് ഛത്തീസ്ഗഡ് ഹൈക്കോടതി. മരിച്ചതിന് ശേഷം മൃതദേഹത്തെ ബലാത്സംഗം ചെയ്തത് ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരമോ ബലാത്സംഗക്കുറ്റമായി കാണാനാകില്ല. ഇര ജീവിച്ചിരിക്കുന്നുവെങ്കില്‍ മാത്രമേ ഇത് ബലാത്സംഗക്കുറ്റത്തിന്റെ പരിധിയില്‍ വരൂ. പ്രതികള്‍ മൃതദേഹത്തെ പീഡിപ്പിച്ചുവെന്നത് ഭയാനകമായ കുറ്റകൃത്യം ആണെന്നതില്‍ സംശയമില്ല. ഒരാള്‍ക്ക് ചിന്തിക്കാന്‍ കഴിയുന്നതിന് അപ്പുറമുള്ള കൊടും ക്രൂരതയാണത്. അതില്‍ സംശയമില്ല. പക്ഷേ, ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍ ബലാത്സംഗത്തിന് (Rape) ശിക്ഷ വിധിക്കുന്ന ഐപിസി 363, 376(3) എന്നീ വകുപ്പുകള്‍ പ്രകാരമോ, പോക്സോ നിയമത്തിലെ ആറാം വകുപ്പ് പ്രകാരമോ ഇവര്‍ക്കെതിരെ കേസെടുക്കാനാകില്ല. അങ്ങനെ കേസെടുക്കണമെങ്കില്‍ ഇര ജീവിച്ചിരിക്കണം- ഹൈക്കോടതി വ്യക്തമാക്കി.
|
നിതിന്‍ യാദവ്, നീലു നാഗേഷ് എന്ന നീലകാന്ത നാഗേഷ് എന്നീ യുവാക്കള്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മരിച്ച ശേഷം ബലാത്സംഗം ചെയ്തെന്ന കേസ് പരിഗണിക്കവെ ചീഫ് ജസ്റ്റിസ് ജസ്റ്റിസ് രമേഷ് സിന്‍ഹയും ജസ്റ്റിസ് ബിഭു ദത്ത ഗുരുവുമാണ് വിധി പറഞ്ഞത്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകല്‍, ബലാത്സംഗം, കൊലപാതകം എന്നീ കുറ്റങ്ങളുടെ പേരില്‍ വിചാരണ ചെയ്യപ്പെടുന്ന രണ്ട് പേര് നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ വിധി. പ്രതികള്‍ക്കെതിരേ തട്ടിക്കൊണ്ടുപോകല്‍, കൊലപാതകം എന്നീ കുറ്റങ്ങള്‍ ചുമത്തിയിരുന്നുവെങ്കിലും ബലാത്സംഗം ഉള്‍പ്പെടുത്തിയിരുന്നില്ല. ഇക്കാര്യം പ്രോസികൂഷന് ചൂണ്ടിക്കാണിച്ചപ്പോഴാണ് കോടതിയുടെ നിരീക്ഷണം.
Sex with dead body not rape, says Chhattisgarh HC
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





