28
Dec 2024
Wed
28 Dec 2024 Wed
6 year old boy dies of air bag impact in accident

മുന്നില്‍പോയ വാഹനം ഡിവൈഡറില്‍ ഇടിച്ചുകയറി പിന്‍വശം ഉയര്‍ന്നുപൊങ്ങി പിന്നില്‍ വന്ന കാറിന്റെ ബോണറ്റില്‍ വീണുണ്ടായ അപകടത്തില്‍ ആറുവയസ്സുകാരന്‍ മരിച്ചു. കാറിന്റെ എയര്‍ബാഗ് തുറന്നുവന്നപ്പോഴുള്ള ആഘാതമാണ് കുട്ടിയുടെ മരണകാരണമായതെന്ന് പോലീസ് പറഞ്ഞു. മുംബൈക്കു സമീപമാണ് അപകടം. ഹര്‍ഷ് മാവ് ജി അരിതിയ എന്ന ബാലനാണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അച്ഛനും ബന്ധുക്കളായ രണ്ടുപേര്‍ക്കുമൊപ്പം പാനി പൂരി കഴിക്കാന്‍ പോവുകയായിരുന്നു ഹര്‍ഷ് മാവ് ജി അരിതിയ. കാറിന്റെ മുന്‍സീറ്റിലായിരുന്നു ഹര്‍ഷ് മാവ് ജി അരിതിയ ഇരുന്നിരുന്നത്.
ഹര്‍ഷിന്റെ ശരീരത്തില്‍ പ്രത്യക്ഷത്തില്‍ യാതൊരു വിധ മുറിവുകളും ഉണ്ടായിരുന്നില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയായിരുന്നു കുട്ടി മരിച്ചത്.