04
Dec 2024
Mon
04 Dec 2024 Mon
man arrested who killed his mother and grand father in Kundara

കൊല്ലം കുണ്ടറ പടപ്പക്കരയില്‍ അമ്മയെയും മുത്തച്ഛനെയും വെട്ടിക്കൊന്ന് ഒളിവില്‍ പോയ യുവാവിനെ പിടികൂടി. പടപ്പക്കര സ്വദേശി അഖിലാണ് പിടിയിലായത്. ശ്രീനഗറില്‍ ഒളിവില്‍ കഴിയുകയായിരുന്നു ഇയാള്‍. നാല് മാസത്തെ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ശ്രീനഗറിലെ ഒരു വീട്ടില്‍ ജോലിക്കാരനായി ഒളിവില്‍ കഴിയുകയായിരുന്ന അഖിലിനെ കുണ്ടറ സിഐ വി അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. 2024 ആഗസ്ത് 17നായിരുന്നു കുണ്ടറ പടപ്പക്കരയില്‍ സെന്റ് ജോസഫ് പള്ളിക്കു സമീപം പുഷ്പ വിലാസത്തില്‍ പുഷ്പലത, ഇവരുടെ അച്ഛന്‍ ആന്റണി എന്നിവരെ അഖില്‍ ആക്രമിച്ചത്. പുഷ്പലത സംഭവസ്ഥലത്തുവച്ചും ആന്റണി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ പിന്നീടുമാണ് മരിച്ചത്.

പല സംസ്ഥാനങ്ങളിലെ പോലീസിനും പ്രതിയെക്കുറിച്ചുള്ള വിവരങ്ങള്‍ കുണ്ടറ പോലീസ് കൈമാറിയിരുന്നു. അങ്ങനെയാണ് ശ്രീനഗറില്‍ നിന്നു പ്രതിയെക്കുറിച്ചുളള വിവരം കുണ്ടറ പോലീസിന് ലഭിക്കുന്നത്. തുടര്‍ന്ന് കുണ്ടറ സിഐ അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം ശ്രീനഗറിലേക്ക് പുറപ്പെടുകയായിരുന്നു. ഇവിടെ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടുന്നത്. പ്രതിയെക്കുറിച്ചുള്ള നിര്‍ണായകവിവരം നല്‍കിയത് ശ്രീനഗറില്‍ തന്നെയുള്ള മലയാളിയാണ്.

ALSO READ: കൊല്ലത്ത് മദ്യ ലഹരിയിൽ മകൻ അച്ഛനെ വെട്ടിക്കൊന്നു; തോർത്തു കൊണ്ട് കഴുത്ത് വരിഞ്ഞു മുറുക്കി

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക