|
കൊല്ലം: കൊട്ടാരക്കരയിൽ മദ്യ ലഹരിയിൽ യുവാവ് അച്ഛനെ വെട്ടിക്കൊന്നു. തൃക്കണ്ണമംങ്കൽ സ്വദേശി തങ്കപ്പൻ ആചാരിയാണ് (81) കൊല്ലപ്പെട്ടത്. വെട്ടേറ്റ നിലയിൽ കണ്ടെത്തിയ തങ്കപ്പൻ ആചാരിയുടെ കഴുത്ത് തോർത്തു കൊണ്ടു മുറുക്കിയ നിലയിലായിരുന്നു. റിട്ടയേർഡ് ഫയർഫോഴ്സ് ഉദ്യോഗസ്ഥനാണ് തങ്കപ്പൻ ആചാരി.
സംഭവത്തിൽ തങ്കപ്പൻ്റെ മകൻ അജിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു.
അച്ഛനെ കൊലപ്പെടുത്തിയെന്ന് അജിത്ത് സുഹൃത്തിനെ ഫോണിലൂടെ വിളിച്ചു പറയുകയായിരുന്നു. സുഹുർത്ത് അറിയിച്ചത് പ്രകാരം കൊട്ടാരക്കര പൊലീസ് സംഭവ സ്ഥലത്തെത്തി അജിത്തിനെ കസ്റ്റഡിയിലെടുത്തു. വെറ്റേട്ട നിലയിലായിരുന്നു മൃതദേഹം. കഴുത്തിൽ തോർത്ത് വരിഞ്ഞ് മുറുക്കിയ ശേഷം ശ്വാസം മുട്ടിച്ചു വെട്ടി കൊലപ്പെടുത്തിയെന്നാണ് പ്രഥമിക നിഗമനം.
അജിത്ത് ഭാര്യയുമായി പിരിഞ്ഞ് അച്ഛന്റെ കൂടെയാണ് താമസം. വീട്ടിനുള്ളിൽ വീണ് നടക്കാൻ പ്രയാസത്തിലായ തങ്കപ്പൻ ആചാരിക്ക് മകൾ അജിത വാക്കർ വാങ്ങിനൽകിയത് കഴിഞ്ഞദിവസമായിരുന്നു. മദ്യപിക്കുമെങ്കിലും അജിത്ത് ആരോടും മോശമായി പെരുമാറുകയോ സംസാരിക്കുകയോ ചെയ്യുമായിരുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.
മകൻ്റെ മദ്യപാനത്തെ അച്ഛൻ എതിർത്തിരുന്നുവെന്നും നാട്ടുകാർ പറഞ്ഞു.
drunken man hacked his father to death in Kollam





