ചേംബറിനകത്ത് പരാതിക്കാരിയെ ബലാല്‍സംഗം ചെയ്തുവെന്ന കുറ്റത്തിന് മധ്യപ്രദേശിലെ റെയ്സന് ജില്ലാ കോടതി അഭിഭാഷകന് അറസ്റ്റില്‍. (Client raped inside chamber; RSS activist lawyer arrested) ഡിസംബര്‍ 29ന് നടന്ന സംഭവത്തില്‍ ഇരയുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. സജീവ ആര്‍എസ്എസ് പ്രവര്‍ത്തകനായ രാജ് സിങ് താക്കൂര്‍ ആണ് അറസ്റ്റിലായത്.
|
താക്കൂര്‍ ആര്‍എസ്എസ് വേഷത്തില്‍ നില്ക്കുന്ന ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ആര്‍എസ്എസ്, വിഎച്ച്പി പരിപാടികളില്‍ സ്ഥിരം സാന്നിധ്യമാണ് ഈ അഭിഭാഷകനെന്ന് പറയപ്പെുന്നു. എന്നാല്‍, സംഭവത്തെക്കുറിച്ച് ആര്‍എസ്എസ് പ്രതികരിച്ചിട്ടില്ല.
ചേംബറിനകത്ത് പരാതിക്കാരി ബലാല്‍സംഗം ചെയ്യപ്പെട്ടത് വലിയ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. അഭിഭാഷക സമൂഹത്തിന് നാണക്കേടുണ്ടാക്കുന്നതാണ് ഇതെന്ന് അഭിഭാഷകര്‍ ആശങ്ക പ്രകടിപ്പിച്ചു. ഇത്തരം സംഭവങ്ങള്‍ അഭിഭാഷക ജോലിയുടെ മാന്യത കളയുമെന്നും കക്ഷികള്‍ക്കിടയില്‍ അവിശ്വാസം ജനിപ്പിക്കുമെന്നും ജില്ലയിലെ മുതിര്‍ന്ന അഭിഭാഷകന് പറഞ്ഞു.
ഒരു കേസില്‍ ഉപദേശം തേടിയാണ് താന്‍ അഭിഭാഷകനെ സമീപിച്ചതെന്ന് യുവതി പോലീസിനോട് പറഞ്ഞു. ഒറ്റയ്ക്കാണെന്ന് മനസ്സിലാക്കിയ തന്നെ ഓഫിസിനകത്ത് വച്ച് ബലാല്‍സംഗം ചെയ്യുകയായിരുന്നു. യുവതിയും അഭിഭാഷകനും റെയ്സന് സ്വദേശികളാണ്.


