30
Jun 2026
Mon
30 Jun 2026 Mon
13 dies in Lucknow after coaching center caught fire

ലഖ്‌നൗവിലെ കോച്ചിങ് സെന്ററിന് തീപിടിച്ച് 13 മരണം. നിരവധി പേര്‍ക്ക് പരിക്ക്. അലിഗഞ്ച് മേഖലയിലെ പരീക്ഷാ പരിശീലന കേന്ദ്രത്തിനാണ് തീപിടിച്ചത്. തീയും പുകയും ഉയര്‍ന്നതോടെ വിദ്യാര്‍ഥികളില്‍ പലരും ഒന്നാം നിലയില്‍ നിന്ന് താഴേക്ക് ചാടി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഒരു മണിക്കൂറിലേറെ സമയമെടുത്ത് തീ അണച്ച ശേഷമാണ് 13 മൃതദേഹങ്ങള്‍ കെട്ടിടത്തില്‍ നിന്ന് പുറത്തെത്തിച്ചത്. ദുരന്തത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചിച്ചു.

ALSO READ: അനുമതിയില്ലാതെ സ്വകാര്യ ചിത്രം പങ്കുവച്ചതിന് 22 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ യുവതിയോട് കോടതി

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക