ലൈഫ് ഗാര്‍ഡ് കം ട്രെയിനര്‍
|
ആലപ്പുഴ രാജാകേശവദാസ് നീന്തല്‍കുളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ലൈഫ് ഗാര്‍ഡ് കം ട്രെയിനര്‍ തസ്തികയിലേയ്ക്ക് നിയമനം നടത്തുന്നു. 2025 ജനുവരി എട്ടിന് രാവിലെ 11 ന് ആലപ്പുഴ ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ ഓഫീസില്‍ വച്ച് നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ വിശദമായ ബയോഡാറ്റ, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല് സഹിതം നേരിട്ട് ഹാജരാകേണ്ടതാണ്. ഉദ്യോഗാര്‍ഥികള്‍ 18 നും 45 നുമിടയില്‍ പ്രായമുള്ള പുരുഷന്മാര് ആയിരിക്കണം.
യോഗ്യത എസ്എസ്എല്‍സി വിജയം, അംഗീകൃത അസോസിയേഷനുകളില്‍ നിന്നോ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നോ സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയില്‍ നിന്നോ ലഭിച്ച ലൈഫ് ഗാര്‍ഡ് കോഴ്സ് സര്‍ട്ടിഫിക്കറ്റ്, ഏതെങ്കിലും നീന്തല്‍കുളത്തില്‍ ലൈഫ് ഗാര്‍ഡായി രണ്ടു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയം. സംസ്ഥാന നീന്തല്‍ മത്സരത്തില്‍ മെഡല്‍ നേടിയ കായികതാരങ്ങള്‍ക്ക് മുന്‍ഗണന ലഭിക്കും.
വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 04772253090.
ക്രിയേറ്റീവ് ടീം ഹെഡ്, റിസര്‍ച്ച് അസോസിയേറ്റ്, മാനേജര്‍ (കമ്മ്യൂണിക്കേഷന്‍), ഡിസൈനര്‍ (ക്രിയേറ്റീവ്), വീഡിയോ എഡിറ്റര്‍. കണ്ടന്റ് ക്രിയേറ്റര്‍, ഫോട്ടോഗ്രോഫര്‍, വീഡിയോഗ്രാഫര്‍
സി ഡിറ്റ് എന്റെ കേരളം പദ്ധതിയില്‍ വിവിധ തസ്തികകളില്‍ കരാര്‍ നിയമനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. ക്രിയേറ്റീവ് ടീം ഹെഡ്, റിസര്‍ച്ച് അസോസിയേറ്റ്, മാനേജര്‍ (കമ്മ്യൂണിക്കേഷന്‍), ഡിസൈനര്‍ (ക്രിയേറ്റീവ്), വീഡിയോ എഡിറ്റര്‍. കണ്ടന്റ് ക്രിയേറ്റര്‍, ഫോട്ടോഗ്രോഫര്‍, വീഡിയോഗ്രാഫര്‍ തസ്തികകളിലാണ് നിയമനം.
ഓണ്‍ലൈന്‍ ആപ്ലിക്കേഷന്‍ 2025 ജനുവരി 1 മുതല്‍ www.careers.cdit.org എന്ന പോര്‍ട്ടലിലൂടെ സമര്‍പ്പിക്കാവുന്നതാണ്.
ജി.എസ്.ടി ഉള്‍പ്പെടെ 500 രൂപ ഓണ്‍ലൈനായി അടക്കണം. ചുരുക്കപ്പട്ടികയിലുള്‍പ്പെടുന്നവര്‍ക്ക് എഴുത്തുപരീക്ഷയും അഭിമുഖം നടത്തിയാകും നിയമനം.
ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജനുവരി 15 വൈകിട്ട് 5 മണി.
ഗസ്റ്റ് ലക്ചറര്‍
കാര്യവട്ടം സര്‍ക്കാര്‍ കോളേജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് വിഷയത്തില്‍ ഒരു ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. കൊല്ലം കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ തയ്യാറാക്കിയിട്ടുള്ള ഗസ്റ്റ് അധ്യാപക പാനലില്‍ ഉള്‍പ്പെട്ടിട്ടുള്ള ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജനുവരി 9ന് രാവിലെ 10.30 മണിക്ക് പ്രിന്‍സിപ്പല്‍ മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം.
വിശദവിവരങ്ങള്‍ക്ക്: 9188900161.
വിദ്യാഭ്യാസ, തൊഴില്‍ വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ
ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍
ജില്ലാ പ്ലാനിംങ്ങ് ഓഫീസില്‍ നാലുമാസത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററെ നിയമിക്കുന്നു. പ്ലസ്സ്ടു പാസ്സായതും ഗവണ്മെന്റ് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്ന് ആറു മാസത്തില്‍ കുറയാത്ത ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ കോഴ്സ് വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം. മലയാളം ഇംഗ്ലീഷ് ടൈപ്പിംഗ് അറിഞ്ഞിരിക്കണം. അഡോബ് പേജ് മേക്കര്‍ പ്രവൃത്തി പരിചയം, ബിസിഎ, ബിടെക്ക് ഇന്‍ കമ്പ്യൂട്ടര്‍ സയന്‍സ് എന്നിവ അഭിലഷണീയം.
താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം ജനുവരി ഏഴിനകം ജില്ലാ പ്ലാനിംഗ് ഓഫീസില്‍ നേരിട്ടോ തപാല്‍ മാര്‍ഗ്ഗമോ അപേക്ഷ നല്‍കണം.
അധ്യാപക നിയമനം
വളപട്ടണം ഗവ. ഹയര്‍സെക്കണ്ടറി സ്കൂള്‍, ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ ഇംഗ്ലീഷ് (സീനിയര്‍) വിഷയത്തില്‍ താല്‍ക്കാലിക അധ്യാപക ഒഴിവ്. ഉദ്യോഗാര്‍ഥികള്‍ അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജനുവരി ഒന്നിന് ഉച്ചക്ക് രണ്ട് മണിക്ക് സ്കൂള്‍ ഓഫീസില്‍ അഭിമുഖത്തിന് എത്തണം.
താല്‍ക്കാലിക ഒഴിവ്
അടൂര്‍ കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ (കമ്പ്യൂട്ടര്‍ സയന്‍സ്)
താല്‍ക്കാലിക ഒഴിവുണ്ട്. യോഗ്യതയുള്ളവര്‍ അസല്‍സര്‍ട്ടിഫിക്കറ്റുകളുമായി 2025 ജനുവരി ഒന്നിന് രാവിലെ 10.30 ന് കോളേജില്‍ ഹാജരാകണം.
യോഗ്യത: കമ്പ്യൂട്ടര്‍ സയന്‍സ് എഞ്ചിനീയറിങ്ങില്‍ ബിരുദവും, ബിരുദാനന്തര ബിരുദവും (ഏതെങ്കിലും ഒന്നില്‍ ഒന്നാം ക്ലാസ് നിര്‍ബന്ധം).
ഫോണ്‍: 04734 231995.
വിദ്യാഭ്യാസ, തൊഴില്‍ സംബന്ധിച്ച ഏറ്റവും പുതിയ അപ്ഡേറ്റ്സിനായി ഇന്‍സ്റ്റഗ്രാം പേജ് ഫോളോ ചെയ്യുക.
ഡെമോണ്‍സ്ട്രേറ്റര്‍, ട്രേഡ്സ്മാന്
കുഴല്‍മന്ദം ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ പോളിടെക്നിക് കോളേജില്‍ സിവില്‍ എഞ്ചിനീയറങ് വിഭാഗത്തില്‍ ഡെമോണ്‍സ്ട്രേറ്റര്‍, ട്രെഡ്സ്മാന്, കമ്പ്യൂട്ടര്‍ എഞ്ചിനീറിങ് വിഭാഗത്തില്‍ ഡെമോണ്‍സ്ട്രേറ്റര്‍ എന്നീ തസ്തികകളില്‍ താത്കാലിക ഒഴിവുകളുണ്ട്. ഡെമോണ്‍സ്ട്രേറ്റര്‍ തസ്തികയ്ക്ക് സിവില്‍ /കമ്പ്യൂട്ടര്‍ എഞ്ചിനീയറിങില്‍ ഒന്നാം ക്ലാസ്സോടെ ത്രിവത്സര ഡിപ്ലോമ, ട്രേഡ്സ്മാന് തസ്തികയ്ക്ക് ഐ ടി ഐ ഡ്രാഫ്ട്മാന്‍ /സര്‍വേയര്‍ എന്നിങ്ങനെയാണ് കുറഞ്ഞ യോഗ്യത.
താല്പര്യമുള്ളവര് ജനുവരി മൂന്നിന് രാവിലെ ഒമ്പതു മണിക്ക് യോഗ്യതകള്‍ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കോളേജില്‍ കൂടിക്കാഴ്ചയ്ക്ക് എത്തണം.
ഫോണ്‍ : 8547005086, 04922 272900.
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍
മടിക്കൈ ഗവണ്മെന്റ് ഐ.ടി.ഐയില്‍ ഡ്രാഫ്ട്സ്മാന് സിവില്‍ ട്രേഡിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. എസ്.സി വിഭാഗത്തില്‍പ്പെട്ട നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ ജനുവരി മൂന്നിന് പതിനൊന്നിന് അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കൂടികാഴ്ചക്ക് ഹാജരാകണം.
ഫോണ്് 0467 2240282,9496140010
ചൈല്‍ഡ് ഹെല്‍പ്പ് ലൈന്‍ സൂപ്പര്‍വൈസര്‍
മിഷന് വാത്സല്യ പദ്ധതിയുടെ ഭാഗമായി തൃശ്ശൂര്‍ ജില്ലാ ശിശു സംരക്ഷണ യൂണിറ്റില്‍ റെയില്‍വേ ചൈല്‍ഡ് ഹെല്‍പ്പ് ലൈന്‍ സൂപ്പര്‍വൈസര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. യോഗ്യത സോഷ്യല്‍ വര്‍ക്കില്‍ ബിരുദം/ കംപ്യൂട്ടര്‍ സയന്‍സ്/ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി/ സോഷ്യല്‍ സയന്‍സ്. പ്രവര്‍ത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. പ്രായപരിധി 50 വയസ്സ്.
വാക്ക് ഇന്‍ ഇന്റവ്യൂ ജനുവരി 15 ന് രാവിലെ 10 ന് സിവില്‍ സ്റ്റേഷനിലെ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ശിശു സംരക്ഷണ യൂണിറ്റില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ രാവിലെ 10 നകം യോഗ്യതയും പ്രവര്‍ത്തിപരിചയം തെളിയിക്കുന്നതിനുളള രേഖകള്‍ സഹിതം ഓഫീസില്‍ എത്തിച്ചേരണം. വൈകി വരുന്ന ഉദ്യോഗാര്‍ത്ഥികളെ ഇന്റര്‍വ്യൂവില്‍ പരിഗണിക്കുന്നതല്ല.
കൂടുതല്‍ വിവരങ്ങള്‍ക്കായി ഇമെയില്‍: [email protected]
ഫോണ്‍: 0487 2364445.
സപ്പോര്‍ട്ടിങ് എഞ്ചിനീയര്‍
പാലക്കാട് ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ സപ്പോര്‍ട്ടിങ് എഞ്ചിനീയര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഒരു വര്‍ഷ കാലയളവിലേക്ക് താത്കാലിക വ്യവസ്ഥയിലാണ് നിയമനം. അപേക്ഷകര്‍ 35 വയസ്സസില്‍ താഴെ പ്രായമുള്ളവരും, ബി.ടെക് (കമ്പ്യൂട്ടര്‍ സയന്‍സ് / ഐ.ടി) / എം.സി.എ / എം.എസ്.സി. ഐ.ടി / എം.എസ്.സി. കമ്പ്യൂട്ടര്‍ സയന്‍സ് യോഗ്യതയുള്ളവരുമായിരിക്കണം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 22,290 രൂപ ഓണറേറിയം ലഭിക്കും. നിശ്ചിത മാതൃകയിലുള്ള അപേക്ഷ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ജനുവരി എട്ടിനു മുമ്പായി ജില്ലാ പട്ടികജാതി വികസന ഓഫീസ് സിവില്‍ സ്റ്റേഷന്, പാലക്കാട്, 678001 എന്ന വിലാസത്തില്‍ ലഭ്യമാക്കണം.
അപേക്ഷയുടെ മാതൃക പാലക്കാട് ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നിന്നും ലഭിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0491 2505005.
മേട്രന്, വാര്ഡന്, സ്വീപ്പര്‍, മെയിന്‍ കുക്ക്, കുക്ക് ഹെല്‍പ്പര്‍, വാച്ച്മാന്
കേരള സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ് തൃശ്ശൂര്‍ ഡിവിഷന്റെ കീഴിലുള്ള പുല്ലഴി, മുളങ്കുന്നത്തുകാവ്, ചാലക്കുടി എന്നീ വനിതാ ഹോസ്റ്റലുകളിലേക്ക് മേട്രന്, വാര്ഡന്, സ്വീപ്പര്‍, മെയിന്‍ കുക്ക്, കുക്ക് ഹെല്‍പ്പര്‍, വാച്ച്മാന് എന്നീ തസ്തികകളില്‍ താല്‍ക്കാലികമായി നിയമനം നടത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു. പ്രദേശ വാസികളായ വനിതകള്‍ക്ക് മുന്‍ഗണന ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കായി കേരള സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ് തൃശ്ശൂര്‍ ഡിവിഷന്, അയ്യന്തോള്‍, തൃശ്ശൂര്‍ 680003 എന്ന വിലാസത്തില്‍ ബന്ധപ്പെടുക. ഇമെയില്‍: [email protected] ഫോണ്‍: 0487 2360849.
Applications invited for several temporary vacancies in kerala


