നെയ്യാറ്റിന്‍കര: കുടുംബാംഗങ്ങള്‍ സമാധിയിരുത്തിയെന്ന് അവകാശപ്പെട്ട മണിയന് എന്ന ഗോപന് സ്വാമിയുടെ കല്ലറ തുറന്ന് പോലീസ്. (Neyyattinkara samadhi: Gopan Swamy’s body was taken out of the tomb) കല്ലറയ്ക്കുള്ളില്‍ ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹമെന്ന പോലീസ് അറിയിച്ചു. കഴുത്ത് വരെ പൂജാദ്രവ്യങ്ങള്‍ കൊണ്ട് മൂടിയ നിലയിലായിരുന്നു.
|
മൃതദേഹം പുറത്തെടുത്ത് ടേബിളിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിനുള്ള പ്രാഥമിക നടപടിയായി ഇന്‍ക്വസ്റ്റ് ആരംഭിച്ചു. രണ്ട് ഫോറന്‍സിക് സര്‍ജര്‍മാര്‍ സ്ഥലത്തുണ്ട്.
അഴുകിയ നിലയിലായിരുന്നു മൃതദേഹമുണ്ടായിരുന്നത്. മൃതദേഹം പുറത്തെടുക്കുമ്പോള്‍ രൂക്ഷ ഗന്ധമുയര്‍ന്നു.
മരണകാരണം അടക്കമുള്ള കാര്യങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിലൂടെ വ്യക്തമാകും. വന്‍ പൊലീസ് സന്നാഹത്തിന്റെ അകമ്പടിയോടെയാണ് നടപടികള്‍ പുരോഗമിക്കുന്നത്.
ALSO READ: കാട്ടാക്കട അശോകനെ വധിച്ച ആര്‍എസ്എസുകാര്‍ക്ക് ശിക്ഷ വിധിച്ച് കോടതി
ജില്ലാ ഭരണകൂടമാണു പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. രണ്ട് ഡിവൈഎസ്പിമാരാണ് പോലിസ് നടപടികള്‍ക്ക് നേതൃത്വം നല്‍കുന്നത്.
പ്രദേശത്തേക്ക് പൊതുജനങ്ങള്‍ക്കുള്ള പ്രവേശനം തടഞ്ഞു. വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ മാധ്യമങ്ങള്‍ക്കും വിലക്കുണ്ട്. ഇന്നലെ രാത്രിയും ഇന്നു പുലര്‍ച്ചെയും മണിയന്റെ മക്കള്‍ പൂജ നടത്തിയിരുന്നു.


