24
Jan 2025
Wed
24 Jan 2025 Wed
Kattakkada Ashokan murder case court verdict

തിരുവനന്തപുരം: കാട്ടാക്കട അശോകന്‍ വധക്കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ എട്ട് ആര്‍എസ്എസുകാര്‍ക്ക് ശിക്ഷ വിധിച്ച് കോടതി. ഒന്ന് മുതല്‍ അഞ്ച് വരെയുള്ള പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തവും 50,000 രൂപ വീതം പിഴയും ഏഴ്, 10, 12 പ്രതികള്‍ക്ക് ജീവപര്യന്തവും 50,000 പിഴയുമാണ് കോടതി ശിക്ഷ വിധിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ശംഭു, ശ്രീജിത്ത്, ഹരികുമാര്‍, ചന്ദ്രമോഹന്‍, സന്തോഷ്, അഭിഷേക്, പ്രശാന്ത്, സജീവ് എന്നിവരാണ് പ്രതികള്‍. നേരത്തെ, കേസിലെ മറ്റ് പ്രതികളെ കോടതി വെറുതെ വിട്ടിരുന്നു. 2013ലാണ് കേസിനാധാരമായ കൊലപാതകം. സിപിഐഎം പ്രവര്‍ത്തകനായ അശോകനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കിയാണ് പ്രതികള്‍ ക്രൂരമായി വെട്ടിക്കൊന്നത്.

 

ALSO READ: CPM പ്രവര്‍ത്തകന്‍ അശോകന്‍ വധം: RSS പ്രവര്‍ത്തകരുടെ ശിക്ഷ ഇന്നറിയാം; വീട്ടില്‍നിന്ന് വലിച്ചിറക്കി ജങ്ഷനിലെത്തിച്ച് വെട്ടിക്കൊന്ന കൊലയാളികള്‍ക്ക് വധശിക്ഷ വേണമെന്ന് പ്രോസികൂഷന്‍

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക