23
Jan 2025
Thu
23 Jan 2025 Thu
Muslim League Malappuram District secretary Usman Thamarath welcomed at Jeddah

ജിദ്ദ: മലപ്പുറം ജില്ലാ മുസ് ലിം ലീഗ് സെക്രട്ടറി ഉസ്മാന്‍ താമരത്തിന് കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റി സ്വീകരണം നല്‍കി. ജിദ്ദയില്‍ ജില്ലാ ഓഫിസില്‍ വച്ച് നല്‍കിയ സ്വീകരണത്തില്‍ പ്രസിഡന്റ് ഇസ്മയില്‍ മുണ്ടുപറമ്പ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി നാണി ഇസ്ഹാഖ് സ്വാഗതം പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നാഷണല്‍ കമ്മിറ്റി സെക്രട്ടറി നാസര്‍വെളിയങ്കോട്, സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് അഷ്‌റഫ് താഴേക്കോട്, സെക്രട്ടറി നാസര്‍ മച്ചിങ്ങല്‍, ജില്ലാ ചെയര്‍മാന്‍ കെ കെ മുഹമ്മദ്, ഭാരവാഹികളായ അഷ്‌റഫ് മുല്ലപ്പള്ളി, മുസ്തഫ കോഴിശ്ശേരി, മജീദ് കള്ളിയില്‍ സംസാരിച്ചു.
ഉസ്മാന്‍ താമരത്ത് സ്വീകരണത്തിന് നന്ദി അറിയിക്കുകയും ഓഫീസ് വിസിറ്റേഴ്‌സ് രജിസ്റ്ററില്‍ അഭിപ്രായങ്ങള്‍ കുറിക്കുകയും ചെയ്തു. ഇ സി അഷ്‌റഫ് നന്ദി പറഞ്ഞു.