പത്തനംതിട്ട ഓമല്ലൂരില്‍ അച്ചന്‍കോവിലാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. ഇലവുംതിട്ട സ്വദേശി ശ്രീശരണ്‍, ചീക്കനാല്‍ സ്വദേശി ഏബല്‍ എന്നിവരാണ് മരിച്ചത്. ഞായറാഴ്ച ഉച്ച കഴിഞ്ഞ് രണ്ടരയോടെയാണ് അപകടം.(Two students drown in Meenachil river)
|
ഓമല്ലൂര്‍ ആര്യഭാരതി സ്‌കൂളിലെ പത്താക്ലാസ് വിദ്യാര്‍ഥികളായ ഇരുവരും സ്വകാര്യ ട്യൂഷന്‍ സെന്റര്‍ സംഘടിപ്പിച്ച ഫുട്‌ബോള്‍ മല്‍സരത്തില്‍ പങ്കെടുക്കാനായി മുള്ളരിക്കാടിന് സമീപമുള്ള ടര്‍ഫില്‍ എത്തിയതായിരുന്നു. മല്‍സരത്തിനു ശേഷം കുളിക്കാനായി ഇരുവരും അച്ചന്‍കോവിലാറ്റില്‍ ഇറങ്ങിയപ്പോഴായിരുന്നു മുങ്ങിപ്പോയത്.
ഒപ്പമുണ്ടായിരുന്നവരും നാട്ടുകാരും ചേര്‍ന്ന് ഇരുവരെയും രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ഫലംകണ്ടില്ല. പത്തനംതിട്ടയില്‍ നിന്ന് അഗ്നിരക്ഷാസേനയുടെ സ്‌കൂബാ ടീം എത്തി നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്.
ALSO READ: ഏറ്റുമാനൂരില്‍ നിന്ന് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം മീനച്ചിലാറ്റില്‍
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





