15
Jan 2025
Tue
15 Jan 2025 Tue
Vinayakan apologizes for showing off his nudity on the balcony of his flat

‘ചെയ്തതിനും കാണിച്ചതിനും എല്ലാം മാപ്പ് ചോദിക്കുന്നു..’ ഫഌറ്റിന്റെ ബാല്‍ക്കണിയില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയതില്‍ വിനായകന്‍

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊച്ചി: ഫഌറ്റിന്റെ ബാല്‍ക്കണിയില്‍ നിന്ന് അസഭ്യവര്‍ഷവും നഗ്‌നതാ പ്രദര്‍ശനവും നടത്തിയതില്‍ മാപ്പു ചോദിച്ച് നടന്‍ വിനായകന്‍. എല്ലാ നെഗറ്റീവ് എനര്‍ജികള്‍ക്കും പൊതുസമൂഹത്തോട് ഞാന്‍ മാപ്പ് ചോദിക്കുന്നുവെന്ന് ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ വിനായകന്‍ പറഞ്ഞു.

വിനായകന്റെ കുറിപ്പ് ഇങ്ങനെ:

സിനിമ നടന്‍ എന്ന നിലയിലും
വ്യക്തി എന്ന നിലയിലും
പല വിഷയങ്ങളും കൈകാര്യം ചെയ്യാന്‍
എനിക്ക് പറ്റുന്നില്ല.
എന്റെ ഭാഗത്തുനിന്നുണ്ടായ
എല്ലാ നെഗറ്റീവ് എനര്‍ജികള്‍ക്കും
പൊതുസമൂഹത്തോട്
ഞാന്‍ മാപ്പ് ചോദിക്കുന്നു.
ചര്‍ച്ചകള്‍ തുടരട്ടെ…

കലൂരിലെ ഫഌറ്റിന്റെ ബാല്‍ക്കണിയില്‍ നിന്നായിരുന്നു വിനായകന്‍ അസഭ്യം പറഞ്ഞതും ഉടുമുണ്ട് ഉരിഞ്ഞുകാണിച്ചതും. ഇതു വിവാദമായതോടെയാണ് മാപ്പു പറച്ചില്‍. വീഡിയോ സാമൂഹികമാധ്യമങ്ങളിലൂടെയാണ് പ്രചരിച്ചത്. അതേസമയം പരാതി ലഭിച്ചാല്‍ വിനായകനെതിരേ കേസ് എടുക്കുമെന്നും പോലീസ് പറഞ്ഞു.

ALSO READ: മദ്യപിച്ച് പൊലീസ് സ്റ്റേഷനില്‍ ബഹളമുണ്ടാക്കിയ നടന്‍ വിനായകന്‍ അറസ്റ്റില്‍

Vinayakan apologizes for showing off his nudity on the balcony of his flat