23
Jan 2025
Wed
23 Jan 2025 Wed
Indian expat lost his own life after he brings drug addict son to Saudi

ലഹരിക്കടിമയായ മകനെ നല്ലനടപ്പിനായി സൗദിയിലെത്തിച്ച ഇന്ത്യന്‍ പ്രവാസിക്ക് ഇതുവഴി നഷ്ടമായത് സ്വന്തം ജീവന്‍. മകന്‍ അച്ഛനെ കഴുത്തുഞെരിച്ചുകൊല്ലുകയും കണ്ണുകള്‍ ചൂഴ്‌ന്നെടുക്കുകയും ചെയ്തു. കിഴക്കന്‍ പ്രവിശ്യയായ ജുബൈലില്‍ ആണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഉത്തര്‍പ്രദേശ് സ്വദേശിയായ ശ്രീകൃഷ്ണ ബ്രിഗുനാഥ് യാദവ് (53) ആണ് ക്രൂരമായി കൊല്ലപ്പെട്ടത്. സംഭവത്തില്‍ ശ്രീകൃഷ്ണയുടെ മകന്‍ കുമാര്‍ യാദവിനെ പോലീസ് പിടികൂടി.

ഒന്നര മാസം മുമ്പാണ് ശ്രീകൃഷ്ണ ബ്രിഗുനാഥ് യാദവ് മകനെ സൗദിയിലേക്ക് ഒപ്പം കൊണ്ടുവന്നത്. പോലീസ് സംഭവ സ്ഥലത്തെത്തി മകന്‍ കുമാര്‍ യാദവിനെ കസ്റ്റഡിയിലെടുത്തു.