02
Jan 2025
Tue
02 Jan 2025 Tue

മകള്‍ക്ക് എംബിബിഎസ് സീറ്റ് തരപ്പെടുത്താനുള്ള ശ്രമത്തില്‍ അച്ഛന് നഷ്ടമായത് 40 ലക്ഷം രൂപ. പൂനെയിലാണ് സംഭവം. ഹദപ്‌സര്‍ മേഖലയിലെ ബിസിനസുകാരനായ 49കാരനാണ് പണം നഷ്ടമായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

60 ലക്ഷം രൂപ നല്‍കിയാല്‍ സ്വകാര്യ മെഡിക്കല്‍ കോളജില്‍ എംബിബിഎസ് സീറ്റ് നല്‍കാമെന്ന വാഗ്ദാനത്തില്‍ വിശ്വസിച്ച് ബിസിനസുകാരന്‍ പണം നല്‍കി. പണം കൈമാറിയിട്ടും സീറ്റ് ലഭിക്കാതെ വന്നതോടെ 60 ലക്ഷം രൂപ തിരികെ നല്‍കാന്‍ ബിസിനസുകാരന്‍ ആവശ്യപ്പെട്ടു.

എന്നാല്‍ 20 ലക്ഷം രൂപ മാത്രമാണ് ഇവര്‍ തിരികെ നല്‍കിയത്. പണം നഷ്ടമെന്ന് വ്യക്തമായതോടെ ബിസിനസുകാരന്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയില്‍ അന്വേഷണം നടത്തിയ പോലീസ് സുനില്‍ കുമാര്‍(45), സൗരഭ് ഗുപ്ത(40), വികാസ് ഗുപ്ത(28), രണ്‍ദീര്‍ സിങ്(30), പ്രിയങ്ക മിശ്ര(25) എന്നിവരെ അറസ്റ്റ് ചെയ്തു.

ALSO READ: എംബിബിഎസ് ഹിന്ദിയില്‍ പഠിപ്പിക്കാന്‍ മധ്യപ്രദേശ് സര്‍ക്കാര്‍: കൊള്ളാം, പക്ഷേ ഹിന്ദിയില്‍ പുസ്തകങ്ങളെവിടെയെന്ന് വിമര്‍ശകര്‍

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക