05
Jan 2025
Fri
05 Jan 2025 Fri
minister V Sivankutty clarification on suicide of 15 year old ragging victim

തൃപ്പൂണിത്തുറ ഗ്ലോബല്‍ പബ്ലിക് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി ഇരുമ്പനം സ്വദേശി മിഹിര്‍ അഹമ്മദ് ക്രൂര റാഗിങ്ങില്‍ മനംനൊന്ത് ഫ്‌ളാറ്റില്‍ നിന്ന് ചാടി ജീവനൊടുക്കിയ സംഭവത്തില്‍ സമഗ്ര അന്വേഷണത്തിന് നിര്‍ദേശം നല്‍കി വിദ്യഭ്യാസമന്ത്രി വി ശിവന്‍കുട്ടി. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്കാണ് മന്ത്രി നിര്‍ദേശം നല്‍കിയത്. സംഭവം അതീവ ദുഃഖകരമാണെന്നും ഞെട്ടിപ്പിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു. അടിയന്തര നടപടികള്‍ കൈക്കൊള്ളണമെന്ന് പോലീസിനു നിര്‍ദേശം നല്‍കിയതായും മന്ത്രി അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നിറത്തിന്റെ പേരില്‍ പരിഹസിച്ച മറ്റു വിദ്യാര്‍ഥികള്‍ മിഹിര്‍ അഹമ്മദിനെ സ്‌കൂള്‍ ബസ്സില്‍ വച്ച് ക്രൂരമായി മര്‍ദ്ദിച്ചിരുന്നുവെന്നും വാഷ് റൂമില്‍ കൊണ്ടുപോയി മുഖം ക്ലോസറ്റില്‍ പൂഴ്ത്തുകയും ഫ്‌ളഷ് ചെയ്യുകയും ബലംപ്രയോഗിച്ച് നക്കിക്കുകയും ചെയ്തിരുന്നുവെന്ന് കുടുംബം മുഖ്യമന്ത്രിക്കും പോലീസിനും നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

പീഡനവിവരം കുട്ടി വീട്ടില്‍ അറിയിച്ചതോടെ കുടുംബം സ്‌കൂള്‍ അധികൃതര്‍ക്കു പരാതി നല്‍കിയിരുന്നു. എന്നാല്‍ സ്‌കൂളിന്റെ സല്‍പ്പേരിന് കളങ്കം വരുമെന്ന ആശങ്കയാണ് ഇതിന് മറുപടിയായി സ്‌കൂള്‍ അധികൃതര്‍ നല്‍കിയത്. മനംമടുപ്പിക്കുന്ന പീഡനത്തിനിരയായ മിഹിര്‍ ജനുവരി 15ന് ബഹുനില ഫ്‌ളാറ്റിന്റെ മുകളില്‍ നിന്ന് ചാടി ജീവനൊടുക്കുകയായിരുന്നു.

ALSO READ: മോഷണമാരോപിച്ച് അധ്യാപിക വിവസ്ത്രയാക്കി പരിശോധിക്കുകയും നിരപരാധിത്വം തെളിയിക്കാന്‍ ക്ഷേത്രത്തില്‍ എത്തിക്കുകയും ചെയ്ത 14കാരി ജീവനൊടുക്കി

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക