15
Feb 2025
Sun
15 Feb 2025 Sun
temporary jobs

ഒക്യുപ്പേഷനല്‍ തെറാപ്പിസ്റ്റ് നിയമനം

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കോഴിക്കോട് ഇംഹാന്‍സിലേക്ക് ഒക്യുപ്പേഷനല്‍ തെറാപ്പിസ്റ്റ് തസ്തികയിലേക്ക് യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
യോഗ്യത ബാച്ചിലര്‍ ഇന്‍ ഒക്യുപ്പേഷണല്‍ തെറാപ്പി. പ്രവൃത്തി പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന.
അപേക്ഷകള്‍ ഫെബ്രുവരി 10 ന് വൈകീട്ട് അഞ്ചിനകം സൂപ്രണ്ട് ഇംഹാന്‍സ്, മെഡിക്കല്‍ കോളോജ് (പി.ഒ) 673008 എന്ന വിലാസത്തില്‍ അയക്കണം.
വിവരങ്ങള്‍ക്ക് www.imhans.ac.in വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

അധ്യാപക ഒഴിവ്

കേന്ദ്രീയ വിദ്യാലയം ചെന്നീര്‍ക്കരയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് പാനല്‍ തയാറാക്കുന്നതിനുളള അഭിമുഖം ഫെബ്രുവരി 10ന് നടക്കും.
പിജിടി (ഹിന്ദി, ഇംഗ്ലീഷ്, കണക്ക്, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, കമ്പ്യൂട്ടര്‍ സയന്‍സ്) ടിജിടി (ഹിന്ദി, ഇംഗ്ലീഷ്, സയന്‍സ്,സോഷ്യല്‍ സയന്‍സ്,സംസ്‌കൃതം, കണക്ക് ) പ്രൈമറി ടീച്ചര്‍ , പ്രീപ്രൈമറി ടീച്ചര്‍ (ബാലവാടിക), കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍, നഴ്‌സ് അഭിമുഖം ഫെബ്രുവരി 10ന് രാവിലെ ഒമ്പത് മുതലും ഇന്‍സ്ട്രക്ടര്‍ (യോഗ, സ്‌പോര്‍ട്‌സ്, ആര്‍ട്ട്, വര്‍ക്ക് എക്‌സ്പീരിയന്‍സ്, മ്യൂസിക്) കൗണ്‍സിലര്‍, സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍, മലയാളം ടീച്ചര്‍ തസ്തികകളില്‍ ഫെബ്രുവരി 10ന് ഉച്ചയ്ക്ക് ഒന്നുമുതലും നടത്തുന്നു. അസല്‍ സര്‍ട്ടിഫിക്കറ്റ്, ഒരു സെറ്റ് കോപ്പി, തിരിച്ചറിയല്‍ രേഖ, ഫോട്ടോ എന്നിവ സഹിതം ഹാജരാകണം.
വെബ്‌സൈറ്റ് :www.chenneerkara.kvs.ac.in

 

ഡോക്ടര്‍ നിയമനം

വടശ്ശേരിക്കര പഞ്ചായത്തിന്റെ പരിധിയിലുളള കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി ഡോക്ടര്‍ തസ്തികയിലേക്ക് താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
അവസാന തീയതി ഫെബ്രുവരി 11. യോഗ്യത : എംബിബിഎസ്, മെഡിക്കല്‍ കൗണ്‍സില്‍ അംഗീകാരം ഉണ്ടായിരിക്കണം.
ഫോണ്‍: 6235659410, 04735 251773.

ജൂനിയര്‍ അനലിസ്റ്റ്, സീനിയര്‍ അനലിസ്റ്റ്

കോന്നി കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്‌മെന്റിന്റെ (സിഎഫ്ആര്‍ഡി) കീഴിലുളള ഫുഡ് ക്വാളിറ്റി മോണിറ്ററിംഗ് ലബോറട്ടറിയിലെ കെമിക്കല്‍ വിഭാഗത്തിലേക്ക് ജൂനിയര്‍ അനലിസ്റ്റ്, സീനിയര്‍ അനലിസ്റ്റ് തസ്തികകളിലേക്ക് ഒരുവര്‍ഷത്തെ കരാര്‍ നിയമനം നടത്തുന്നതിന് ഉദ്യോഗാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.
സീനിയര്‍ അനലിസ്റ്റ് : യോഗ്യത 50ശതമാനം മാര്‍ക്കില്‍ കുറയാത്ത കെമിസ്ട്രി/ബയോ കെമിസ്ട്രി ബിരുദാനന്തര ബിരുദവും ഫുഡ് അനാലിസിസ് ലബോറട്ടറിയില്‍ അനലിസ്റ്റായി മൂന്നുവര്‍ഷം കുറയാത്ത പ്രവൃത്തി പരിചയവും (എന്‍എബിഐ അക്രഡിറ്റേഷന്‍ ഉളള ലാബിലെ പ്രവൃത്തിപരിചയം അഭികാമ്യം) പ്രതിമാസ വേതനം 25000 രൂപ.

ജൂനിയര്‍ അനലിസ്റ്റ്: യോഗ്യത : 50ശതമാനം മാര്‍ക്കില്‍ കുറയാത്ത കെമിസ്ട്രി/ ഫുഡ് ടെക്‌നോളജി ബിരുദാനന്തര ബിരുദവും മോഡേണ്‍ ഫുഡ് അനാലിസിസില്‍ ഒരുവര്‍ഷം കുറയാത്ത പ്രവൃത്തി പരിചയവും.
പ്രതിമാസ വേതനം 15000 രൂപ. അവസാന തീയതി ഫെബ്രുവരി 15.
വെബ് സൈറ്റ് : www.supplycokerala.com, www.cfrdkerala.in

 

അനലിസ്റ്റ് നിയമനം

കോന്നിയിലെ കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റിന്റെ ഫുഡ് ക്വാളിറ്റി മോണിറ്ററിങ് ലബോറട്ടറിയിലെ കെമിക്കല്‍ വിഭാഗത്തില്‍ സീനിയര്‍ അനലിസ്റ്റ്, ജൂനിയര്‍ അനലിസ്റ്റ് തസ്തികകളില്‍ ഒരു വര്‍ഷത്തെ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി 15.
ഫോണ്‍: 0468 2961144.

 

മേട്രണ്‍ ഒഴിവ്

തൃശ്ശൂര്‍ ജില്ലയിലെ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ മേട്രണ്‍ തസ്തികയില്‍ താല്‍ക്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നു. ബി.കോം, അക്കൗണ്ട്, സ്റ്റോര്‍ എന്നിവ കൈകാര്യം ചെയ്യുന്നതിലും പരിപാലിക്കുന്നതിലുമുള്ള രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത. ഈ യോഗ്യതയുള്ള 18 നും 30 നും ഇടയില്‍ പ്രായമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഫെബ്രുവരി 10 നുള്ളില്‍ അടുത്തുള്ള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയണം.

ഗസ്റ്റ് ലക്ചറര്‍ നിയമനം

ഷൊര്‍ണൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്രിന്റിങ് ടെക്‌നോളജി ആന്റ് ഗവ പോളിടെക്‌നിക്ക് കോളേജില്‍ പ്രിന്റിങ് ടെക്‌നോളജി (ഡിവോക്) വിഭാഗത്തിലേക്ക് ഗസ്റ്റ് ലക്ചററെ നിയമിക്കുന്നു. ഫെബ്രുവരി മൂന്നിന് രാവിലെ 11 മണിക്ക് ഓഫീസില്‍ വെച്ച് കൂടിക്കാഴ്ച നടക്കും.
ഉദ്യോഗാര്‍ഥികള്‍ വിദ്യാഭ്യാസ യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍, പകര്‍പ്പുകള്‍, ഫോട്ടോ എന്നിവ സഹിതം ഹാജരാവണം.

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

വാണിയംകളം ഐ.ടി.ഐയില്‍ ഡ്രാഫ്റ്റ്‌സ്മാന്‍ (സിവില്‍) ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. സിവില്‍ എഞ്ചിനീയറിങില്‍ ബി.ടെക്കും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ സിവില്‍ എഞ്ചിനീയറിങില്‍ ഡിപ്ലോമയും രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ എന്‍.ടി.സിയും എന്‍.എ.സിയും (ഡ്രാഫ്ട്‌സ്മാന്‍) മൂന്നു വര്‍ഷ പ്രവൃത്തിപരിചയവുമാണ് യോഗ്യത. ഫെബ്രുവരി നാലിന് രാവിലെ 10 മണിക്ക് ഓഫീസില്‍ വെച്ച് കൂടിക്കാഴ്ച നടക്കും.
ഉദ്യോഗാര്‍ഥികള്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പുകളുമായി ഹാജരാവണം.

ട്രേഡ്‌സ്മാന്‍ നിയമനം

ശ്രീകൃഷ്ണപുരം സര്‍ക്കാര്‍ എഞ്ചിനീയറിങ് കോളേജിലെ ഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിങ് വിഭാഗത്തില്‍ നിലവിലുള്ള ട്രേഡ്‌സ്മാന്‍ (ഇലക്ട്രോണിക്‌സ്) തസ്തികയിലേക്കും ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിങ് വിഭാഗത്തില്‍ നിലവിലുള്ള ട്രേഡ്‌സ്മാന്‍ തസ്തികയിലേക്കും ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ബന്ധപ്പെട്ട ട്രേഡില്‍ ടി.എച്ച്.എസ്.എല്‍.സി അല്ലെങ്കില്‍ എസ്.എസ്.എല്‍.സി വിജയവും കെ.ജി.സി.ഇ/എന്‍.ടി.സി/വി.എച്ച്.എസ്.ഇ/ഐ.ടി.ഐ യുമാണ് യോഗ്യത. ട്രേഡ്‌സ്മാന്‍ (ഇലക്ട്രോണിക്‌സ്) തസ്തികയിലേക്ക് ഫെബ്രുവരി നാലിനും ട്രേഡ്‌സ്മാന്‍ തസ്തികയിലേക്ക് ഫെബ്രുവരി മൂന്നിനും രാവിലെ 10 മണിക്ക് ഓഫീസില്‍ വെച്ച് കൂടിക്കാഴ്ച നടക്കും.
ഉദ്യോഗാര്‍ഥികള്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍, തിരിച്ചറിയല്‍ രേഖകള്‍ സഹിതം ഹാജരാവണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് : www.gecskp.ac.in

കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍

ശ്രീകൃഷ്ണപുരം സര്‍ക്കാര്‍ എഞ്ചിനീയറിങ് കോളേജില്‍ ഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിങ് വിഭാഗത്തില്‍ നിലവിലുള്ള കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ തസ്തികയിലെ ഒഴിവിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഫെബ്രുവരി നാലിന് ഓഫീസില്‍ വെച്ച് കൂടിക്കാഴ്ച നടക്കും. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍, തിരിച്ചറിയല്‍ രേഖകള്‍ സഹിതം രാവിലെ 10 മണിക്ക് മുന്‍പായി ഹാജരാകേണ്ടതാണ്. വിശദ വിവരങ്ങള്‍് www.gecskp.ac.in ലഭിക്കും.
ഫോണ്‍: 8057954060.

വെറ്ററിനറി ഡോക്ടര്‍

പാലക്കാട് ജില്ലയിലെ വിവിധ ബ്ലോക്കുകളില്‍ രാത്രികാല മൃഗചികിത്സാ സേവനം, തെരുവു നായ പ്രജനന നിയന്ത്രണ പദ്ധതി എന്നിവയ്ക്കായി വെറ്ററിനറി ഡോക്ടര്‍മാരെ നിയമിക്കുന്നു. 89 ദിവസത്തേക്കാണ് നിയമനം. പ്രതിമാസ ഹോണറേറിയം: 44,020 രൂപ. കേരള വെറ്ററിനറി കൗണ്‍സില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കായി (വെറ്ററിനറി സയന്‍സില്‍ ബിരുദധാരികളായ തൊഴില്‍ രഹിതര്‍ക്ക് മുന്‍ഗണന) ഫെബ്രുവരി 10 ന് രാവിലെ 10.30 ന് ജില്ലാ മൃഗസംരക്ഷണ ഓഫീസറുടെ ചേംബറില്‍ വെച്ച് കൂടിക്കാഴ്ച നടക്കും. താല്‍പര്യമുള്ളവര്‍ ഡിഗ്രി സര്‍ട്ടിഫിക്കറ്റും മറ്റു അനുബന്ധ രേഖകളുടെ പകര്‍പ്പ് സഹിതം എത്തണം. തെരുവു നായ പ്രജനന നിയന്ത്രണ പദ്ധതിയുടെ കൂടിക്കാഴ്ചക്കായി വരുന്ന ഉദ്യോഗാര്‍ത്ഥികള്‍ ഡബ്ല്യു.വി. എസ് സര്‍ട്ടിഫിക്കറ്റ് കൊണ്ടുവരണം.
രാത്രികാല മൃഗചികിത്സാ സേവനത്തിനായി തിരഞ്ഞെടുക്കപ്പെടുന്നവര്‍ ബന്ധപ്പെട്ട ബ്ലോക്കില്‍ നിശ്ചയിക്കപ്പെടുന്ന സ്ഥാപനങ്ങളില്‍ വൈകുന്നേരം ആറ് മുതല്‍ രാവിലെ ആറുവരെ ജോലി ചെയ്യാന്‍ സന്നദ്ധരായിരിക്കണം.

എല്‍.പി സ്‌കൂള്‍ ടീച്ചര്‍

മലപ്പുറം ജില്ലയില്‍ വിദ്യാഭ്യാസവകുപ്പില്‍ എല്‍.പി സ്‌കൂള്‍ ടീച്ചര്‍ (മലയാളം മീഡിയം) തസ്തികയിലേക്കുള്ള ആദ്യഘട്ട അഭിമുഖം ഫെബ്രുവരി 5, 6, 7, 12, 13, 14, 19, 20, 21, 27, 28 തീയതികളില്‍ നടക്കും. ഉദ്യോഗാര്‍ഥികള്‍ തങ്ങളുടെ പ്രൊഫൈലില്‍ ലഭ്യമാക്കിയിട്ടുള്ള ഇന്റര്‍വ്യൂ മെമ്മോ ഡൗണ്‍ലോഡ് ചെയ്ത് സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ സഹിതം കേരള പബ്ലിക് സര്‍വീസ് കമ്മീഷന്റെ മലപ്പുറം ജില്ലാ ഓഫീസില്‍ ഹാജരാകണമെന്ന് ഓഫീസര്‍ അറിയിച്ചു.

മേട്രന്‍ കം റസിഡന്റ് ട്യൂട്ടര്‍ നിയമനം

പട്ടികജാതി വികസന വകുപ്പിന് കീഴില്‍ കണ്ണൂര്‍ ജില്ലയില്‍ കതിരൂര്‍, തളിപ്പറമ്പ് എന്നിവിടങ്ങളിലെ പ്രീമെട്രിക് ഹോസ്റ്റലുകളില്‍ മേട്രന്‍ കം റസിഡന്റ് ട്യൂട്ടര്‍മാരെ നിയമിക്കുന്നു. മാര്‍ച്ച് 31 വരെ കരാറടിസ്ഥാനത്തിലായിരിക്കും നിയമനം. ബിരുദവും ബിഎഡും ഉള്ള ഉദ്യോഗാര്‍ഥികള്‍ ഫെബ്രുവരി അഞ്ചിന് രാവിലെ 10.30 ന് ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം നേരിട്ട് ഹാജരാകണം. 12,000 രൂപയാണ് പ്രതിമാസ ഹോണറേറിയം.
ഫോണ്‍ : 0497 2700596

ഡിടിപിസിയില്‍ ട്രെയിനി

ഡിടിപിസിയുടെ കീഴിലുള്ള വിവിധ കേന്ദ്രങ്ങളിലേക്ക് ട്രെയിനികളെ നിയമിക്കുന്നു. പ്ലസ് ടൂ/ഡിപ്ലോമ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. സോഷ്യല്‍ മീഡിയ പേജുകള്‍ കൈകാര്യം ചെയ്ത പരിചയം/ പോസ്റ്റര്‍ ഡിസൈനിങ്/ ടൂറിസം യോഗ്യത/ ഫ്രണ്ട് ഓഫീസ് മാനേജ്‌മെന്റ്/മാര്‍ക്കെറ്റിങ്/ ടൂറിസവുമായി ബന്ധപെട്ടള്ള ജോലി പരിചയം തുടങ്ങിയവ ഉള്ളവര്‍ക്ക് മുന്‍ഗണന. ബയോഡാറ്റ സഹിതമുള്ള അപേക്ഷ [email protected] എന്ന ഇ മെയിലിലേക്ക് ഫെബ്രുവരി അഞ്ചിന് വൈകീട്ട് അഞ്ചിനകം അയക്കണം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സ്‌റ്റൈപ്പെന്റ് ലഭിക്കും.
ഫോണ്‍: 04972706336 .

കരാര്‍ നിയമനം

കേരളവനം വകുപ്പിനുകീഴില്‍ തിരുവനന്തപുരം ജില്ലയിലെ കോട്ടൂരില്‍ പ്രവര്‍ത്തിക്കുന്ന ആന പുനരധിവാസ കേന്ദ്രത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ വിവിധ വിഭാഗങ്ങളിലായി ജീവനക്കാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങള്‍ കേരള വനം വകുപ്പിന്റെ www.forest.kerala.gov.in വെബ്‌സൈറ്റില്‍ ലഭ്യമാണ്.
അപേക്ഷിക്കേണ്ട അവസാന തീയതി ഫെബ്രുവരി 14.

അധ്യാപക നിയമനം

കൊല്ലം മങ്ങാട് ഗവ. ഹൈസ്‌കൂളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഇംഗ്ലീഷ് അധ്യാപകനെ നിയമിക്കും. സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഫെബ്രുവരി മൂന്ന് രാവിലെ 11ന് അഭിമുഖത്തിന് ഹാജരാകണം.

Many temporary jobs, including teaching jobs