മക്ക: പത്തൊമ്പതാം വയസ്സില്‍ പതിനൊന്ന് മണിക്കൂര്‍ വിമാനം പറപ്പിച്ച് പ്രശസ്തി നേടിയ മലപ്പുറം ജില്ലയില്‍ നിന്നുള്ള പൈലറ്റ് സ്റ്റുഡന്റ് മറിയം ജുമാന ഉംറ നിര്‍വഹിക്കാന്‍ മക്കയിലെത്തി. മലപ്പുറം, അരീക്കോട്, പുല്‍പ്പറ്റ സ്വദേശിയായ മറിയം ജുമാന മാതാപിതാക്കള്‍ക്കും മുത്തച്ഛനുമൊപ്പമാണ് ഉംറ നിര്‍വഹിക്കാനെത്തിയത്.
|
മക്കയില്‍ കെഎംസിസി നേതാക്കളായ പ്രസിഡന്റ് കുഞ്ഞിമോന്‍ കാക്കിയ, ചെയര്‍മാന്‍ സുലൈമാന്‍ മാളിയേക്കല്‍, ജനറല്‍ സെക്രട്ടറി മുജീബ് പൂക്കോട്ടൂര്‍, ട്രഷറര്‍ മുസ്തഫ മുഞകുളം, സിദ്ദീഖ് കൂട്ടിലങ്ങാടി എന്നീ ഭാരവാഹികളുടെ നേതൃത്വത്തിലായിലിരുന്നു സ്വീകരണം.
വിവിധ ഏരിയ കമ്മിറ്റി നേതാക്കളും സ്വീകരണ ചടങ്ങില്‍ സംബന്ധിച്ചു. അടുത്ത ദിവസം മക്ക കെ എം സി സി മറിയം ജുമാനയ്ക്കും കുടുംബത്തിനും പൊതുസ്വീകരണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





