റിയോ ഡി ജനീറോ: ബ്രസീലിന്റെ റയല്‍ ഇതിഹാസം മാഴ്‌സലോ സജീവ ഫുട്‌ബോളില്‍നിന്ന് വിരമിച്ചു. 36ാം വയസിലാണ് താരം അപ്രതീക്ഷിതമായി വിരമിക്കല്‍ പ്രഖ്യാപിച്ചത്. ‘കളിക്കാരനെന്ന നിലയിലുള്ള എന്റെ കഥ ഇവിടെ അവസാനിക്കുന്നു. എന്നാല്‍ ഫുട്‌ബോളിനു ഇനിയും ഏറെ കാര്യങ്ങള്‍ ഞാന്‍ നല്‍കും’- വിരമിക്കല്‍ പ്രഖ്യാപിച്ച് താരം വ്യക്തമാക്കി.
|
Comunicado oficial: retirada de Marcelo
🔗 https://t.co/nR5RVKalLO pic.twitter.com/2oDTxnlD1D— Real Madrid C.F. (@realmadrid) February 6, 2025
സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡിലെ ദീര്‍ഘ കാലത്തെ കരിയര്‍ അവസാനിപ്പിച്ച് താരം അവസാനം കളിച്ചത് നാട്ടിലെ ക്ലബായ ഫഌമിനെന്‍സിലാണ്. 2023ല്‍ ടീമിനു ലാറ്റിനമേരിക്കന്‍ ചാംപ്യന്‍സ് ലീഗ് എന്നറിയപ്പെടുന്ന കോപ്പ ലിബര്‍ട്ടഡോറസ് കിരീടം സമ്മാനിക്കാന്‍ താരത്തിനു സാധിച്ചു.

2007ല്‍ 18ാം വയസിലാണ് താരം റയലില്‍ എത്തുന്നത്. 15 വര്‍ഷത്തിനു മുകളില്‍ റയലിന്റെ പ്രതിരോധക്കോട്ട കാത്തു. റയലിനൊപ്പം മൊത്തം 25 കിരീട നേട്ടങ്ങളില്‍ മാഴ്‌സലോ പങ്കാളിയായി. ക്ലബിന്റെ 120 വര്‍ഷം നീണ്ട ചരിത്രത്തില്‍ ഇത്രയും കിരീട നേട്ടങ്ങള്‍ മറ്റൊരു താരത്തിനും അവകാശപ്പെടാനില്ല. റയലിനൊപ്പം അഞ്ച് ചാംപ്യന്‍സ് ലീഗും ആറു ലാ ലിഗ കിരീടങ്ങളും സ്വന്തമാക്കിയിട്ടുണ്ട്. റയലിനായി ആകെ 546 മത്സരങ്ങള്‍ ആണ് കളിച്ചത്.
Brazilian Real Madrid legend Marcelo retires


