16
Feb 2025
Sat
16 Feb 2025 Sat
‘Chhaava’ box office collection Day 1

വാലന്റൈന്‍ ദിനത്തില്‍ തിയേറ്ററുകളെ ഇളക്കി മറിച്ച് ചാവ. (‘Chhaava’ box office collection Day 1: Vicky Kaushal biggest opening ) ദേശാഭിമാനത്തിന്റെയും സ്വാതന്ത്ര്യ പോരാട്ടങ്ങളുടെയും കഥ പറയുന്ന വിക്കി കൗശല്‍ ചിത്രം 2025ലെ ഏറ്റവും പണംവാരിയ ചിത്രങ്ങളിലൊന്നിലേക്ക് കുതിക്കുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആദ്യ ദിനം ഇന്ത്യയില്‍ മാത്രം 31 കോടി രൂപയാണ് ചാവ (Chhaava)  വാരിയതെന്നാണ് പ്രാഥമിക കണക്കുകള്‍. ഇതിന് മുമ്പ് അക്ഷയ് കുമാറിന്റെ സ്‌കൈ ഫോഴ്‌സ് ആയിരുന്നു ഈ വര്‍ഷം ഏറ്റവും കൂടുതല്‍ ആദ്യ ദിന കളക്ഷന്‍(15.30) നേടിയ ചിത്രം. ഇതിന്റെ ഇരട്ടിയോളം നേടിയാണ് ചാവ ഞെട്ടിച്ചിരിക്കുന്നത്.

ആദ്യ ദിനം തന്നെ തിയേറ്ററുകളില്‍ 42.02ശതമാനം സീറ്റുകളും നിറഞ്ഞു. മോണിങ് ഷോയ്ക്ക് 30.51 ശതമാനമാണ് എത്തിയതെങ്കില്‍ രാത്രിയില്‍ ഇത് 62.55 ശതമാനത്തിലെത്തി.

ALSO READ: തിയേറ്ററുകള്‍ ഇളക്കി മറിക്കാന്‍ പുഷ്പ 2 വരുന്നു; രണ്ട് സംസ്ഥാനങ്ങളില്‍ നിന്ന് മാത്രം ലക്ഷ്യമിടുന്നത് 200 കോടിയിലേറെ

വിക്കി കൗശലിന്റെ കരിയറിലെ ഏറ്റവും വലിയ ഓപ്പണറായും Chhaava മാറി. ബാഡ് ന്യൂസ്-8.30 കോടി, ഉറി: ദി സര്‍ജിക്കല്‍ സ്‌ട്രൈക്ക്-8.20 കോടി, സാം ബഹാദൂര്‍-6.25 കോടി എന്നിവയാണ് ഇതിന് മുമ്പത്തെ വമ്പന്‍ ഓപ്പണറുകള്‍.

ലക്ഷ്മണ്‍ ഉത്തേക്കറിന്റെ സംവിധാനത്തില്‍ പീരിയോഡിക്ക് അഡ്വെഞ്ചര്‍ ഡ്രാമ ജോണറില്‍ ഒരുക്കിയ ബിഗ് ബഡ്ജറ്റ് ചിത്രം അല്ലു അര്‍ജുന്റെ പുഷ്പ 2 വിന്റെ റിലീസിന് ഒരു ദിവസത്തിന് ശേഷം റിലീസ് ചെയ്യാന്‍ നേരത്തേ തീരുമാനിച്ചിരുന്നു. പിന്നീട് ഫെബ്രുവരി 14 ന് വേള്‍ഡ് വൈഡ് ആയി റിലീസ് ചെയ്യാന്‍ മാറ്റുകയായിരുന്നു.

എ.ആര്‍ റഹ്‌മാന്‍ സംഗീതമൊരുക്കുന്ന ചിത്രത്തില്‍ ഛത്രപതി ശിവജിയുടെ മകനായ ഛത്രപതി സാംബാജി മഹാരാജായിട്ടാണ് വിക്കി കൗശല്‍ വേഷമിടുന്നത്. മുഗള്‍ രാജാവ് ഔറംഗസേബും മറാത്ത രാജാവ് സാംബാജി മഹാരാജും തമ്മിലുള്ള ഏറ്റുമുട്ടലാണ് ചിത്രത്തിന്റെ കഥാതന്തു.

രാശ്മിക മന്ദാന(മഹാറാണി യെശുഭായി) വിക്കി കൗശലിന്റെ നായികയാകുന്ന ചിത്രത്തില്‍ അക്ഷയ് ഖന്ന(ഔറംഗസേബ്), അശുതോഷ് റാണ(സര്‍ സേനാപതി), ദിവ്യ ദത്ത(സൊയ്‌റാ ഭായി), പ്രദീപ് റാം സിങ് റാവത്ത് തുടങ്ങിയവരും പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നു. ശിവജി സാവന്ത് എഴുതിയ ഇതേ പേരിലുള്ള പ്രശസ്തമായ മറാത്തി നോവലിന്റെ ചലച്ചിത്രാവിഷ്‌ക്കാരമാണ് ചാവ.

മഡോക്ക് ഫിലിംസിന്റെ ബാനറില്‍ ദിനേശ് വിജന്‍ നിര്‍മ്മിക്കുന്ന Chhaava ഛായാഗ്രഹണം നിര്‍വഹിക്കുന്നത് സൗരഭ് ഗോസ്വാമിയാണ്.

Vicky Kaushal’s historical drama sees massive opening on Valentine’s Day