02
Feb 2025
Sun
02 Feb 2025 Sun
Rijo Antony executs bank robbery after spent whole money sent by wife

ചാലക്കുടിയില്‍ പോട്ടയില്‍ ഫെഡറല്‍ ബാങ്ക് കൊള്ള യടിച്ച് 15 ലക്ഷം രൂപ കവര്‍ന്നതിന് പിടിയിലായ ചാലക്കുടി സ്വദേശി റിജോ ആന്റണി ആഡംബരപ്രിയന്‍. വിദേശത്ത് ജോലി ചെയ്യുന്ന റിജോയുടെ ഭാര്യ അയച്ചുനല്‍കിയ പണമെല്ലാം ഇയാള്‍ ധൂര്‍ത്തടിച്ചു തീര്‍ത്തിരുന്നു. ഭാര്യ മടങ്ങിവരാന്‍ തീരുമാനിച്ചതോടെയാണ് ഇയാള്‍ ബാങ്ക് കൊള്ള ആസൂത്രണം ചെയ്തതെന്ന് പോലീസ് കണ്ടെത്തി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കവര്‍ച്ച നടന്ന് മൂന്നാം ദിവസം പോലീസ് റിജോ ആന്റണിയുടെ വീട്ടിലെത്തുകയും ഇയാളെ കൈയോടെ പിടികൂടുകയുമായിരുന്നു. വീട്ടില്‍ നിന്ന് 10 ലക്ഷം രൂപ പോലീസ് കണ്ടെടുക്കുകയും ചെയ്തു. ചോദ്യം ചെയ്യലിലാണ് പ്രതി കവര്‍ച്ച നടത്താന്‍ പ്രേരിപ്പിച്ച സാഹചര്യം വെളിപ്പെടുത്തിയത്.

കവര്‍ച്ചയ്‌ക്കെത്തിയ സമയം ഇരുചക്രവാഹനത്തില്‍ ഘടിപ്പിച്ചിരുന്ന നമ്പര്‍ പ്ലേറ്റ് വ്യാജമാണെന്നും പോലീസ് കണ്ടെത്തിയിരുന്നു. ബാങ്കിനെക്കുറിച്ച് വ്യക്തമായി അറിയാവുന്ന ആളാണ് കവര്‍ച്ച നടത്തിയതെന്ന് പോലീസ് തുടക്കത്തിലേ കണ്ടെത്തിയിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു അന്വേഷണം വ്യാപിപ്പിച്ച പോലീസിന് കൃത്യമായി കൃത്യമായി എത്തിച്ചേരാനായി.
ജീവനക്കാര്‍ ഉച്ചഭക്ഷണം കഴിക്കുന്ന സമയം നോക്കിയായിരുന്നു റിജോ കവര്‍ച്ച നടത്തിയത്.

ഇരുചക്രവാഹനത്തില്‍ എത്തിയ മോഷ്ടാവ് ജാക്കറ്റും ഹെല്‍മറ്റും മാസ്‌കും ധരിച്ച് ബാങ്കില്‍ കയറുകയും കത്തി കാട്ടി ഭീഷണിപ്പെടുത്തി കൗണ്ടറില്‍ നിന്ന് 15 ലക്ഷം രൂപയുടെ നോട്ടുകെട്ടുകളുമായി രക്ഷപെടുകയുമായിരുന്നു. 47 ലക്ഷം രൂപയായിരുന്നു ഈ സമയം കൗണ്ടറില്‍ ഉണ്ടായിരുന്നത്. 15 ലക്ഷം രൂപ മാത്രമെടുത്ത് മോഷ്ടാവ് കടന്നുകളഞ്ഞ രീതിയും പോലീസിന് സംശയം ജനിപ്പിച്ചു. പ്രഫഷണല്‍ മോഷ്ടാവല്ല ഇതെന്ന് ഇതിലൂടെ പോലീസിന് ബോധ്യപ്പെട്ടു.

അങ്കമാലി, ആലുവ, പെരുമ്പാവൂര്‍ ഉള്‍പ്പെടെയുള്ള മേഖലകളിലാണ് പോലീസ് സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് പരിശോധന നടത്തിയത്. ഹിന്ദി സംസാരിച്ച് അന്വേഷണം വഴിതിരിച്ചുവിടാനുള്ള ശ്രമവും റിജോ കവര്‍ച്ചാ സമയം നടത്തിയിരുന്നു. ഉച്ചഭക്ഷണത്തിനുള്ള സമയമായിരുന്നതിനാല്‍ ബാങ്കില്‍ ഇടപാടുകാര്‍ ആരുമുണ്ടായിരുന്നില്ല. ജീവനക്കാരെ കത്തികാട്ടി ഭീഷണിപ്പെടുത്തി ശുചിമുറിയിലാക്കി പൂട്ടിയിട്ടാരുന്നു കവര്‍ച്ച നടത്തി ഇയാള്‍ കടന്നുകളഞ്ഞത്.

ALSO READ:  ചാലക്കുടിയില്‍ ബാങ്ക് കൊള്ള നടത്തിയ പ്രതി പിടിയില്‍

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക