02
Feb 2025
Tue
02 Feb 2025 Tue
NIA submitted new charge sheet in Hand chopping case

ചോദ്യപേപ്പറില്‍ മതനിന്ദ നടത്തിയതിന് തൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകന്‍ പ്രഫ. ടി.ജെ. ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസില്‍ പുതിയ കുറ്റപത്രം സമര്‍പ്പിച്ച് എന്‍ഐഎ. കൈവെട്ട് കേസിലെ ഒന്നാം പ്രതി സവാദിനെ ഒളിവില്‍ കഴിയാന്‍ സഹായിച്ചതിന് കഴിഞ്ഞ ആഗസ്തില്‍ പിടിയിലായ പിഎഫ്‌ഐ പ്രവര്‍ത്തകന്‍ കണ്ണൂര്‍ വിളക്കോട് സ്വദേശി
സി ഷഫീറിനെതിരേയാണ് എന്‍ഐഎയുടെ കുറ്റപത്രം. കഴിഞ്ഞദിവസമാണ് ഷഫീര്‍ പിടിയിലായത്. ഷഫീറിന്റെ സഹായത്തോടെയാണ് സവാദ് 13 വര്‍ഷം ഒളിവില്‍ കഴിഞ്ഞതെന്നാണ് എന്‍ഐഎയുടെ കണ്ടെത്തല്‍.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വ്യാജ മേല്‍വിലാസത്തില്‍ സവാദിന് ജോലി നല്‍കിയെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. ഷഫീറിനെതിരേ യുഎപിഎ അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയത്. അധ്യാപകന്റെ കൈവെട്ടിയ കേസില്‍ 19 പിഎഫ്‌ഐ പ്രവര്‍ത്തകരെ കോടതി ശിക്ഷിച്ചിരുന്നു.
2010 ജൂലൈ നാലിനാണ് സവാദിന്റെ നേതൃത്വത്തിലുള്ള സംഘം  വാഹനം തടഞ്ഞ് നിര്‍ത്തി ടി ജെ ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയത്. കേസില്‍ 19 പിഎഫ്‌ഐ പ്രവര്‍ത്തകരെ കോടതി ശിക്ഷിച്ചിരുന്നു.

ALSO READ: കൈവെട്ട് കേസിലെ ഒന്നാം പ്രതി പിടിയിൽ

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക