20
Feb 2025
Sat
20 Feb 2025 Sat
Lulu group will invest rupees 5000 crore projects in Kerala

കേരളത്തില്‍ 5000 കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ച് ലുലു ഗ്രൂപ്പ്. ഇന്‍വെസ്റ്റ് കേരള നിക്ഷേപക സംഗമത്തിലാണ് പ്രഖ്യാപനം. അഞ്ചുവര്‍ഷത്തിനുള്ളിലാണ് വിവിധ പദ്ധതികള്‍ക്കായി തുക നിക്ഷേപിക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കേരളത്തില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നുമുള്ള കാര്‍ഷിക വിഭവങ്ങള്‍ സംസ്‌കരിച്ച് ലുലുവിന്റെ ആഗോളതലത്തിലുള്ള ഹൈപ്പര്‍മാര്‍ക്കറ്റുകളിലേക്ക് കയറ്റുമതി ചെയ്യുന്നതിനായി കളമശ്ശേരിയില്‍ ഭക്ഷ്യസംസ്‌ക്കരണ യൂനിറ്റ് നിര്‍മിക്കും. കളമശ്ശേരിയില്‍ 20 ഏക്കറില്‍ നിര്‍മിക്കുന്ന യൂനിറ്റിലൂടെ 15000 പേര്‍ക്ക് തൊഴില്‍ ലഭ്യമാവും.

ലുലുവിന്റെ ഐടി ടവര്‍ മൂന്ന് മാസത്തിനകം ഉദ്ഘാടനം ചെയ്യും. ഇവിടെ 25,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. തിരൂര്‍, പെരിന്തല്‍മണ്ണ, കാസര്‍കോട്, കണ്ണൂര്‍, തൃശൂര്‍ എന്നിവിടങ്ങളില്‍ ലുലുവിന്റെ മിനി മാളുകളും നിര്‍മിക്കും.

ALSO READ: കൊല്ലം കൊട്ടിയത്ത് ലുലു ഡെയിലിയും ലുലു കണക്ടും തുറന്നു; സഹകരണമേഖലയുടെ പ്രവര്‍ത്തനത്തിന് കരുത്തേകുമെന്ന് എം.എ യൂസഫലി