ന്യൂഡല്‍ഹി: ഏറ്റവും കൂടുതല്‍ പരീക്ഷണങ്ങള്‍ നടക്കുന്ന രംഗമാണ് സ്വര്‍ണക്കള്ളക്കടത്ത്. (Gold instead of seeds inside a date; Passenger from Gulf arrested)വിമാനത്താവളത്തിലെ പരിശോധനാ കടമ്പ കടക്കാന്‍ കള്ളക്കടത്തുകാര്‍ പതിനെട്ടടവും പയറ്റും. അതിലൊന്നാണ് കഴിഞ്ഞ ദിവസം ഡല്‍ഹി വിമാനത്താവളത്തില്‍ കണ്ടെത്തിയത്.
|
ഈന്തപഴത്തിനുള്ളില്‍ വെച്ച് സ്വര്‍ണം കടത്താനുള്ള ശ്രമമാണ് പിടികൂടിയത്. സൗദി അറേബ്യയിലെ ജിദ്ദയില്‍ നിന്ന് ഡല്‍ഹിയിലേക്ക് എത്തിയ യാത്രക്കാരനെയാണ് പിടികൂടിയത്. ഈന്തപഴത്തിനുള്ളില്‍ കുരുവിന് പകരം കൃത്യമായി മുറിച്ച് നിറച്ച നിലയിലായിരുന്നു സ്വര്‍ണം.
ALSO READ: ഏറ്റുമാനൂര്‍ റെയില്‍വേ ട്രാക്കില്‍ മൂന്നുപേരുടെ മൃതദേഹങ്ങള്‍; അമ്മയും മക്കളുമെന്ന് സൂചന
172 ഗ്രാം സ്വര്‍ണമാണ് 56 കാരനില്‍ നിന്ന് പിടിച്ചെടുത്തത്. പ്രതിയായ യാത്രക്കാരന്റെ ലഗേജില്‍ എക്‌സറേ സ്‌കാന്‍ നടത്തിയപ്പോള്‍ തന്നെ സംശയാസ്പദമായ തരത്തില്‍ എന്തോ ഉള്ളതായി ശ്രദ്ധയില്‍പ്പെട്ടിരുന്നു. ലഗേജ് മെറ്റല്‍ ഡിറ്റക്ടറിലൂടെ കടന്ന് പോയപ്പോളുണ്ടായ ശബ്ദം ഈ സംശയം കൂടുതല്‍ ബലപ്പെടുത്തി.
പിന്നാലെ ഇയാളുടെ ലഗേജ് പരിശോധിച്ച കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കവറില്‍ കെട്ടിയ നിലയില്‍ ഈന്തപഴം കണ്ടെത്തി. ഇത് വിശദമായി പരിശോധിച്ചപ്പോഴാണ് കുരുവിന്റെ സ്ഥാനത്ത് സ്വര്‍ണം ചെറിയ കഷണങ്ങളായി മുറിച്ച് നിറച്ചിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്.
യാത്രക്കാരനെ കസ്റ്റംസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.
ALSO WATCH


