റിയാദ്: സൗദി അറേബ്യയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം കോട്ടക്കലിലെ ഒതുക്കുങ്ങല്‍ കുളത്തൂര്‍പറമ്പ് മാവുളി വീട്ടില്‍ കൃഷ്ണന് (50) ആണ് മരിച്ചത്. കുറച്ചുനാളുകളായി അലട്ടിയിരുന്ന ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവിച്ചുവരികയായിരുന്ന കൃഷ്ണന്, റിയാദിലെ ഷുമൈസി ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞുവരികയായിരുന്നു. ഇതിനിടെ ഹൃദയാഘാതം മൂലമാണ് മരണം.
മുപ്പത് വര്‍ഷമായി പ്രവാസിയായ കൃഷ്ണന് കഴിഞ്ഞ പത്ത് വര്‍ഷമായി റിയാദിലെ ലിമോസിന് കമ്പനിയില്‍ മെക്കാനിക്കായി ജോലി ചെയ്തു വരികയായിരുന്നു.
|
വിനീതയാണ് ഭാര്യ. മക്കള്‍: അഖില്‍ കൃഷ്ണ, അതുല്‍ കൃഷ്ണ, അബിന്‍ കൃഷ്ണ, അമേയ കൃഷ്ണ. പരേതരായ ചന്ദു, മാണി എന്നിവരാണ് മാതാപിതാക്കള്‍.
മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകാനുള്ള ഒരുക്കത്തിലാണെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഇതിനായി റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെല്‍ഫെയര്‍ വിംഗ് ജനറല്‍ കണ്‍വീനര്‍ റിയാസ് ചിങ്ങത്ത്, വൈസ് ചെയര്മാന് ഉമ്മര്‍ അമാനത്ത്, ജാഫര്‍ വീമ്പൂര്, നാസര്‍ കണ്ണീരി, ഹാഷിം തോട്ടത്തില്‍ എന്നിവരുടെ നേതൃത്ത്തില് നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ചു വരികയാണ്.
Malayali expatriate died of heart attack in Saudi Arabia


