ജിദ്ദ: ദീര്‍ഘകാല പ്രവാസിയായ മലപ്പുറം സ്വദേശി ഹൃദയാഘാതംമൂലം സൗദ് അറേബ്യയിലെ ജിദ്ദയില്‍ മരിച്ചു. മലപ്പുറം കൊണ്ടോട്ടി മുണ്ടക്കുളം സ്വദേശി കാരി ഉണ്ണിമോയീന്‍ എന്ന കുട്ടിക്ക (60) ആണ് മരിച്ചത്. ജിദ്ദ ഹയ്യ് നഈമില്‍ മന്തിക്കടയില്‍ ജീവനക്കാരനായിരുന്നു. 33 വര്‍ഷമായി പ്രവാസിയായ കുട്ടിക്ക, ജിദ്ദയിലെ മലയാളി സമൂഹത്തില്‍ സുപരിചിതനാണ്.
|
സൈനബയാണ് ഭാര്യ. മക്കള്‍: മുഹമ്മദ് അലി, ഖദീജ, ആമിനത്ത് ശരീഫ. മരുമക്കള്‍: സൈതലവി അരിമ്പ്ര, സൈനുദ്ധീന്‍ (ജിദ്ദ). ജിദ്ദ കിങ് ഫഹദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ജിദ്ദയില്‍ തന്നെ ഖബറടക്കും. മരണാനന്തര നിയമസഹായങ്ങള്‍ക്കും മറ്റും കെ.എം.സി.സി ജിദ്ദ വെല്‍ഫയര്‍ വിങ് പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


