29
Nov 2026
Sun
29 Nov 2026 Sun
Advertisement
Advertisement
Advertisement
Advertisement
Advertisement
ED gives clean chit for BJP in Kodakara black money case

കൊടകര കുഴല്‍പ്പണം എത്തിച്ചത് ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായാണെന്ന് പോലീസ് കണ്ടെത്തല്‍ തള്ളി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇഡി) കുറ്റപത്രം. കേസില്‍ ആകെ 23 പ്രതികളാണുള്ളത്. കലൂര്‍ പിഎംഎല്‍എ കോടതിയിലാണ് ഇഡി കുറ്റപത്രം സമര്‍പ്പിച്ചത്.
2021 ഏപ്രില്‍ നാലിന് തൃശൂരിലെ കൊടകരയില്‍ നടന്ന ഹൈവേ കവര്‍ച്ചയുമായി ബന്ധപ്പെട്ടാണ് കള്ളപ്പണ ഇടപാട് പുറത്തുവരുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിന് മൂന്നു ദിവസം മുമ്പായിരുന്നു ഇത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പുലര്‍ച്ചെ 4.40ന് ആണ് കൊടകരയില്‍ വ്യാജ അപകടം ഉണ്ടാക്കി മൂന്നര കോടി രൂപ കവര്‍ന്നത്. ഈ പണം ബിജെപിക്കായി എത്തിച്ചതാണെന്ന് പൊലീസിന്റെ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. കേസില്‍ 23 പേരെ അറസ്റ്റ് ചെയ്തിരുന്നു. അതേസമയം കവര്‍ന്നതില്‍ 1.4 കോടി രൂപ എവിടെയെന്ന് കണ്ടെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല.

ALSO READ: കൊടകര ഹവാല കേസ്: ശോഭ സുരേന്ദ്രന്റെ വാദം പൊളിച്ചു തിരൂർ സതീശൻ, വീട്ടിലെത്തിയ ചിത്രങ്ങൾ പുറത്ത്, തൃശൂരില്‍ 12 കോടിയും തിരുവനന്തപുരത്ത് 11.5 കോടിയും നൽകി

OS Nishad

2006 മുതൽ മാധ്യമ പ്രവർത്തനരംഗത്ത് സജീവം. 2017 മുതൽ ന്യൂസ് ടാഗ് ലൈവിൽ ന്യൂസ് എഡിറ്ററാണ്. തേജസ് ദിനപത്രത്തിലും വിവിധ ഓൺലൈൻ മാധ്യമങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക

Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement