24
Mar 2025
Fri
24 Mar 2025 Fri
Kerala businessman in Dammam dies of heart attack

പ്രവാസി വ്യവസായിയും സാമൂഹിക പ്രവര്‍ത്തകനുമായ മലയാളി ഹൃദയാഘാതം മൂലം ദമ്മാമില്‍ മരിച്ചു. തൃശൂര്‍ കൊടകര മൂന്നുമുറി സ്വദേശി മുല്ലപ്പള്ളി അപ്പന്‍ മേനോന്‍(52) ആണ് മരിച്ചത്. ഇന്നു രാവിലെ വീട്ടില്‍ ടിവി കണ്ടുകൊണ്ടിരിക്കെ ഹൃദയാഘാതമുണ്ടായി കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കിഴക്കന്‍ പ്രവിശ്യയില്‍ ഇന്‍ഡസ്ട്രിയല്‍ മേഖലയില്‍ ബിസിനസ് നടത്തി വരികയാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കഴിഞ്ഞ രണ്ടാഴ്ചയായി ഇന്‍ഡസ്ട്രിയല്‍ എക്സിബിഷനില്‍ പങ്കെടുക്കുന്നതിനായി ചൈനയില്‍ ആയിരുന്നു. രണ്ടു ദിവസം മുമ്പാണ് തിരിച്ചെത്തിയത്.
ഭാര്യ: വിജയശ്രീ. മക്കള്‍: കൃഷ്ണനുണ്ണി, മാധവനുണ്ണി, കേശവനുണ്ണി. ദമ്മാം മെഡിക്കല്‍ കോംപ്ലക്‌സ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകും.