തിരുവനന്തപുരം: വിവാദങ്ങളും അനാവശ്യ ബഹിഷ്‌കരണ ആഹ്വാനങ്ങളും നെഗറ്റീവ് പബ്ലിസിറ്റിയുമെല്ലാം സിനികളെ വിജയിപ്പിക്കുമെന്നതിന് മറ്റൊരു ഉദാഹരണം കൂടിയായി എമ്പുരാന്‍. (Empuraan’s ticket bookings have increased sharply )വലിയ ഹൈപ്പോട് കൂടി വന്ന സിനിമ ഗുജറാത്ത് കലാപം ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ രാഷ്ട്രീയത്തിലെ വഴിത്തിരിവുകള്‍ ദൃശ്യവല്‍ക്കരിച്ചത് സംഘപരിവാരത്തെ ചൊടിപ്പിച്ചിരുന്നു.
|
ഇതോടെ സിനിമ ബഹിഷ്‌കരിക്കാനുള്ള ആഹ്വാനവും ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യലുമെല്ലാമായി ആര്‍എസ്എസ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ കളത്തിലിറങ്ങി.
കടുത്ത എതിര്‍പ്പും ഭീഷണിയും ഉയര്‍ന്ന സാഹചര്യത്തില്‍ സിനിമയില്‍ റീ എഡിറ്റും റീ സെന്‍സറിങ്ങും നടത്താന്‍ നിര്‍മാതാക്കള്‍ തീരുമാനിച്ചതായുള്ള വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. എമ്പുരാനിലെ പതിനേഴിലധികം രംഗങ്ങള്‍ ഒഴിവാക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. റീ എഡിറ്റ് ചെയ്ത പതിപ്പ് അടുത്തയാഴ്ച മുതല്‍ തിയേറ്ററുകളിലെത്തുമെന്നാണ് വിവരം.
ALSO READ: സംഘപരിവാര ഭീഷണിയില്‍ എമ്പുരാന് വെട്ട്; 17ലേറെ ഭാഗങ്ങള്‍ ഒഴിവാക്കി അടുത്തയാഴ്ച്ച തിയേറ്ററില്‍
എന്നാല്‍ ബുക്ക് മൈ ഷോ ഉള്‍പ്പടെയുള്ള പ്ലാറ്റ്ഫോമുകളില്‍ സിനിമയുടെ ബുക്കിങ് വലിയ തോതില്‍ വര്‍ധിക്കുകയാണ്. ഇന്നലെ വൈകുന്നേരം സിനിമയുടെ ബുക്കിങ് ഒരു മണിക്കൂറില്‍ 14.45 K എന്ന നിരക്കിയിലായിരുന്നുവെങ്കില്‍ ഇപ്പോള്‍ മണിക്കൂറില്‍ 28.29 K എന്ന നിരക്കിലേക്ക് കുതിച്ചിരിക്കുകയാണ്. ചിത്രം ഇപ്പോള്‍ ബുക്ക് മൈ ഷോയില്‍ ട്രെന്‍ഡിങ്ങുമാണ്.
ദിവസങ്ങള്‍ക്കുള്ളില്‍ മലയാളത്തിലെ ഏറ്റവും കളക്ഷന്‍ നേടിയ ചിത്രമായി എമ്പുരാന്‍ മാറുമെന്നാണ് കണക്കുകൂട്ടപ്പെടുന്നത്. ഓവര്‍സീസില്‍ മഞ്ഞുമ്മല്‍ ബോയ്സിന്റെ ലൈഫ് ടൈം കളക്ഷനെ ചിത്രം മറികടന്നിട്ടുണ്ട്.
റീ എഡിറ്റിന് മുമ്പ് സിനിമ കാണുന്നതിന് ജനങ്ങള്‍ ഇടിച്ചു കയറുന്നതായാണ് ബുക്കിങിലെ വര്‍ധന സൂചിപ്പിക്കുന്നത്.
രണ്ട് ദിവസം കൊണ്ട് 100 കോടി ക്ലബ്ബില്‍
റിലീസിന് മുമ്പ് തന്നെ റെക്കോഡ് നേട്ടം സ്വന്തമാക്കിയാണ് മുരളി ഗോപി തിരക്കഥയൊരുക്കി പൃഥ്വിരാജ്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങിയ എമ്പുരാന്‍ റിലീസ് ചെയ്തത്. ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് വെബ്‌സൈറ്റായ ബുക്ക് മൈ ഷോയില്‍ ആദ്യ ദിവസത്തില്‍ ഏറ്റവും അധികം ബുക്ക് ചെയ്യപ്പെടുന്ന ഇന്ത്യന്‍ ചിത്രമാണ് എമ്പുരാന്‍.
ഇപ്പോള്‍ ബോക്‌സ് ഓഫീസില്‍ ഒരു നേട്ടം കൂടി എമ്പുരാന് സ്വന്തം. ആഗോള ബോക്‌സ് ഓഫീസില്‍ രണ്ട് ദിനങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് മുമ്പേ 100 കോടി ക്ലബ്ബില്‍ കയറിയ ചിത്രമായി എമ്പുരാന്‍. കണക്കുകള്‍ സംബന്ധിച്ച വിവരം ഔദ്യോഗികമായി തന്നെ മോഹന്‍ലാല്‍ അടക്കമുള്ളവര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 100 കോടി സ്‌പെഷല്‍ പോസ്റ്ററാണ് ഇവര്‍ പങ്കുവെച്ചത്. അതിനോടൊപ്പം തന്നെ പ്രേക്ഷകര്‍ക്ക് നന്ദിയും പറയുന്നുണ്ട്.
മലയാള സിനിമയ്ക്ക് റിലീസ് ദിനത്തില്‍ സ്വപ്നം പോലും കാണാന്‍ കഴിയാത്ത തരത്തിലുള്ള കലക്ഷനാണ് ചിത്രം സ്വന്തമാക്കിയത്. ആദ്യ ദിവസം ഇന്ത്യയില്‍ നിന്ന് 25 കോടിയും, വിദേശത്ത് നിന്ന് 5 മില്യണ്‍ ഡോളറും എമ്പുരാന്‍ നേടി.
ഒരു ഇന്ത്യന്‍ സിനിമയ്ക്ക് ഇതുവരെ സ്വന്തമാക്കാന്‍ പറ്റാത്ത കളക്ഷനാണ് യു.കെ, ന്യൂസിലന്‍ഡ്, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളില്‍ നിന്നും എമ്പുരാന്‍ നേടിയത്. വിജയ് ചിത്രം ലിയോയെ മറികടന്നാണ് എമ്പുരാന്‍ റെക്കോഡ് നേട്ടമുണ്ടാക്കിയത്.
ലൈക്ക പ്രൊഡക്ഷന്‍സ്, ആശിര്‍വാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നിവരുടെ ബാനറില്‍ സുഭാസ്‌കരന്‍, ആന്റണി പെരുമ്പാവൂര്‍, ഗോകുലം ഗോപാലന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്.
മോഹന്‍ലാലിനും പൃഥ്വിരാജിനും പുറമേ മഞ്ജു വാര്യര്‍, ഇന്ദ്രജിത്ത്, ടൊവിനോ തോമസ്, സായി കുമാര്‍, സുരാജ് വെഞ്ഞാറമൂട് എന്നിവരും ചിത്രത്തിലുണ്ട്.


