തിയേറ്ററുകളില്‍ സൂപ്പര്‍ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന എമ്പുരാനില്‍ നിന്ന് പതിനേഴിലധികം ഭാഗങ്ങള്‍ ഒഴിവാക്കി നിര്‍മാതാക്കള്‍. (Empuraan gets cut due to Sangh Parivar threat; More than 17 parts removed ) ചിത്രത്തിന്റെ എഡിറ്റഡ് പതിപ്പ് തിങ്കളാഴ്ച തിയറ്ററുകളില്‍ എത്തും.
|
സ്ത്രീകള്‍ക്കെതിരായ അക്രമവും കലാപത്തിലെ ചില രംഗങ്ങളുമാണ് നിര്‍മാതാക്കള്‍ ഒഴിവാക്കിയത്. വൊളന്ററി മോഡിഫിക്കേഷന്‍ നടത്തിയ പതിപ്പ് സെന്‍സര്‍ ബോര്‍ഡ് പരിഗണിക്കുകയാണ്.
ചിത്രത്തില്‍ നിന്നും പത്ത് സെക്കന്റ് മാത്രമാണ് ആദ്യപതിപ്പില്‍ സെന്‍സര്‍ ബോര്‍ഡ് ഒഴിവാക്കാന്‍ ആവശ്യപ്പെട്ടിരുന്നത്. സ്ത്രീകള്‍ക്കെതിരായ അക്രമവും ദേശീയപതാകയെ സംബന്ധിക്കുന്നതുമായ ചില ഭാഗങ്ങളായിരുന്നു ഇത്.
ALSO READ: എമ്പുരാന് റീ സെന്‍സറിങ്; വിവാദ ഭാഗങ്ങള്‍ നീക്കുമോ?
ചിത്രത്തില്‍ ഗുജറാത്ത് കലാപത്തിന്റെ വസ്തുത വെളിപ്പെടുത്തുന്ന ചില ഭാഗങ്ങള്‍ക്കെതിരെ സംഘപരിവാരം കടുത്ത വിമര്‍ശനം ഉയര്‍ത്തിയിരുന്നു. സെന്‍സര്‍ ബോര്‍ഡിലെ ആര്‍എസ്എസ് നോമിനികള്‍ക്ക് ഇക്കാര്യത്തില്‍ വീഴ്ച സംഭവിച്ചുവെന്നായിരുന്നു ബിജെപി നേതൃത്വത്തിന്റെ ആരോപണം.
തപസ്യ ജനറല്‍ സെക്രട്ടറി ജി.എം. മഹേഷ് ഉള്‍പ്പെടെ നാല് പേര്‍ സെന്‍സര്‍ ബോര്‍ഡ് കമ്മിറ്റിയിലുണ്ട്.
എമ്പുരാന്‍ സിനിമ പൃഥ്വിരാജിന്റെ ഹിന്ദുവിരുദ്ധ രാഷ്ട്രീയ അജന്‍ഡയാണ് എന്ന് ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസറും വിമര്‍ശനം ഉന്നയിച്ചു. സിനിമയുമായി ബന്ധപ്പെട്ട വിവാദത്തില്‍ എം.ടി.രമേശ് പറഞ്ഞതാണ് പാര്‍ട്ടി നയമെന്നും സിനിമ എല്ലാവരും കാണണമെന്നുമായിരുന്നു കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്റെ പ്രതികരണം.
അതിനിടെ റിലീസ് ചെയ്ത് 48 മണിക്കൂറിനുള്ളില്‍ ചിത്രം 100 കോടി കലക്ഷന്‍ നേടി. മോഹന്‍ലാല്‍ തന്നെയാണ് ചിത്രം 100 കോടി ക്ലബ്ബിലെത്തിയ കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ആഗോള തലത്തില്‍ ആദ്യദിനം ഏറ്റവുമധികം കലക്ഷന്‍ നേടുന്ന മലയാള ചിത്രവും എമ്പുരാനായി മാറി.


