25
Apr 2025
Thu
25 Apr 2025 Thu
man claims wife is transgender and he approached highcourt

കുവൈത്തിലെ വഫ്രയില്‍ ഭാര്യാമാതാവിനെ വെടിവച്ച് കൊന്ന സ്വദേശിയുടെ ശിക്ഷ മേല്‍ക്കോടതി ശരിവച്ചു. (Kuwait man sentenced to death for shooting mother-in-law ) കലാഷ്‌നികോവ് റൈഫിള്‍ ഉപയോഗിച്ച് ഭാര്യാമാതാവിനെ കൊലപ്പെടുത്തിയ കുവൈത്തി പൗരന് വധശിക്ഷ നല്‍കിയ അപ്പീല്‍ കോടതിയുടെ വിധിയാണ് കാസേഷന്‍ കോടതി ശരിവച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വിവാഹ മോചനം ആവശ്യപ്പെട്ട ഭാര്യയെയും കൊലപ്പെടുത്താന്‍ ഇയാള്‍ പദ്ധതിയിട്ടിരുന്നു. പ്രതിക്ക് തന്റെ പ്രവൃത്തികളെക്കുറിച്ച് പൂര്‍ണ്ണ ബോധമുണ്ടായിരുന്നു എന്ന് സ്ഥിരീകരിക്കുന്ന മാനസികാരോഗ്യ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതിയുടെ തീരുമാനം.

പബ്ലിക് പ്രോസിക്യൂഷന്‍ പ്രതിക്കെതിരെ മനഃപൂര്‍വമുള്ള കൊലപാതകത്തിന് കുറ്റം ചുമത്തിയിരുന്നു. പ്രതി ഭാര്യയെയും ഭാര്യാമാതാവിനെയും കൊല്ലാന്‍ ഉദ്ദേശിച്ച് പലതവണ വെടിയുതിര്‍ത്തിരുന്നു. ഇരുവരും രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് ഭാര്യാമാതാവിന് വെടിയേറ്റത്.

ഭര്‍ത്താവുമായി നിരന്തരമായ അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നുവെന്നും അയാള്‍ തന്നെ ഉപദ്രവിക്കുമെന്ന് പലതവണ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നുള്ള ഭാര്യയുടെ മൊഴിയും കേസില്‍ നിര്‍ണായകമായി.