29
Nov 2026
Sun
29 Nov 2026 Sun
Advertisement
Advertisement
Advertisement
Advertisement
Advertisement
snake

കൊല്ലം: ചേര ഉള്‍പ്പെടെയുള്ള പാമ്പുകളെ കൊന്നാല്‍ മൂന്നു വര്‍ഷം വരെ തടവുശിക്ഷ. വനം വകുപ്പിന്റേതാണ് ഈ മുന്നറിയിപ്പ്. (Killing snake: you could be sentenced to up to three years in prison) ചേരയും നീര്‍ക്കോലിയും മുതല്‍ മൂര്‍ഖന്‍, പെരുമ്പാമ്പ്, അണലി, രാജവെമ്പാല, തുടങ്ങിയ ഇനം പാമ്പുകളെയെല്ലാം അതീവ പരിസ്ഥിതി പ്രാധാന്യമുള്ള ഒന്നാം ഷെഡ്യൂളിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പാരിസ്ഥിതിക പ്രാധാന്യം കണക്കിലെടുത്ത് വന്യജീവികളെ നാല് ഷെഡ്യൂളുകളിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ചിലയിനം എലികളും വവ്വാലുകളും ആക്ടിന്റെ പട്ടികകളില്‍പ്പെടുന്നുണ്ട്. കാട്ടുപന്നിയടക്കമുള്ളവ രണ്ടാം ഷെഡ്യൂളിലാണ് ഉള്‍പ്പെടുന്നത്. പുള്ളിമാന്‍, നീലക്കാള, ചിലയിനം പക്ഷികള്‍ തുടങ്ങിയവ ഈ ഷെഡ്യൂളിലുണ്ട്.

തേനീച്ച, കടന്നല്‍ എന്നിവയെ 2024 ലാണ് സര്‍ക്കാര്‍ വന്യജീവികളുടെ കൂട്ടത്തില്‍പ്പെടുത്തുന്നത്. എന്നാല്‍ ഇവയെ വന്യജീവി സംരക്ഷണനിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

ആന, സിംഹം, കടുവ, കുരങ്ങ് എന്നിവയെ കൊന്നാല്‍ ഏഴുവര്‍ഷംവരെ തടവുശിക്ഷ ലഭിക്കാം. 25,000 രൂപ പിഴശിക്ഷയും ലഭിക്കും എന്നാണ് വ്യവസ്ഥ.

 

MTP Rafeek

ന്യൂസ് ടാഗ് ലൈവില്‍ 2024 മുതല്‍ ന്യൂസ് എഡിറ്ററാണ് എംടിപി റഫീക്ക്. മാധ്യമരംഗത്ത് 20 വര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കുന്നു. തേജസ്, ഗള്‍ഫ് മലയാളി എന്നീ മാധ്യമങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക

Advertisement
Advertisement
Advertisement
Advertisement
Advertisement