25
Apr 2025
Sun
25 Apr 2025 Sun
husband surrendered police station with wife's severed head

ഭാര്യയെ കൊന്ന് വെട്ടിയെടുത്ത തലയുമായി ഭര്‍ത്താവ് പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങി. അസമിലെ ചിരാങ് ജില്ലയില്‍ കഴിഞ്ഞദിവസമാണ് സംഭവം. അറുപതുകാരനായ ബിതീഷ് ഹജോങ് ആണ് ഭാര്യയെ കൊന്ന ശേഷം വെട്ടിയെടുത്ത തല സൈക്കിളിന്റെ കുട്ടയിലിട്ടു കൊണ്ട് പോലീസ് സ്‌റ്റേഷനിലെത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കുടുംബവഴക്കിനെ തുടര്‍ന്നാണ് ബിതീഷ് ഹജോങ് കടുംകൈ ചെയ്തതെന്ന് പോലീസ് പറഞ്ഞു. ശനിയാഴ്ച രാത്രി ജോലി കഴിഞ്ഞു ബിതീഷ് വീട്ടിലെത്തിയ ശേഷം വഴക്ക് കേട്ടിരുന്നുവെന്ന് അയല്‍വാസി പറഞ്ഞു. നിസാരകാര്യത്തിന് ദമ്പതികള്‍ എല്ലാ ദിവസവും വഴക്കടിച്ചിരുന്നുവെന്നും അയല്‍വാസി വെളിപ്പെടുത്തി.

പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ച ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. ബിതീഷിനെ അറസ്റ്റ് ചെയ്തുവെന്നും അന്വേഷണം തുടരുകയാണെന്നും ചിരാങ് എഎസ്പി രശ്മിരേഖ ശര്‍മ പറഞ്ഞു.

ALSO READ: 17കാരനെ തലവെട്ടിക്കൊന്നു; അക്രമികള്‍ വെട്ടിയെടുത്ത മകന്റെ തല മടിയില്‍ വച്ച് അമ്മയിരുന്നത് മണിക്കൂറുകള്‍